സ്ത്രീധനം കിട്ടിയില്ല; 22കാരി ഗര്‍ഭിണിയെ ഭര്‍ത്താവ് കൊന്ന് കെട്ടിത്തൂക്കി
സാംബല്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊന്ന് കെട്ടിത്തൂക്കിയതായി റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തതത്രെ. ഉത്തര്‍ പ്രദേശിലെ രാജ്പുരയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതാണ് 22 കാരിക്ക് ജീവന്‍ നഷ്ടമാക്കിയത്.
രാജ്മാല എന്ന 22 കാരിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഗര്‍ഭിണിയാണ് എന്നത് കൂടി കണക്കിലെടുക്കാതെയാണ് രാജ്മാലയെ ഭര്‍ത്താവ് ഗുദ്ദു യാദവ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാജ്മാലയുടെ പിതാവിന്റെ പരാതിയില്‍ ഗുദ്ദു യാദവ് അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗുദ്ദു യാദവിന്റെ അമ്മ മുന്നി ദേവിക്കും മറ്റ് രണ്ടുപേര്‍ക്കും എതിരെയാണ് കേസ്.

രാജ്മാലയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ വിശാദാംശങ്ങളെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് സാംബല്‍ പോലീസ് അധികൃതര്‍ പറഞ്ഞു. സ്ത്രീധന തര്‍ക്കവുമായി ബന്ധപ്പെട്ട് തുടരെത്തുടരെ ഇത്തരം സംഭവങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്.












Click it and Unblock the Notifications