Get Updates
Get notified of breaking news, exclusive insights, and must-see stories!

നഖവും മുടിയും പിഴുതെറിഞ്ഞു; സ്ത്രീധന തുകയുടെ പേരിൽ 22കാരിക്ക് ക്രൂര മർദ്ദനം

പാട്ന: സ്ത്രീധനത്തിന്റെ പേരിൽ 22കാരിക്ക് ഭർതൃവീട്ടുകാരുടെ ക്രൂര മർദ്ദനം. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരിയായ പെൺകുട്ടിയാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.

അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ ബോധം നഷ്ടമായ പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും ചേർന്ന് റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയെ ചുട്ടുപൊള്ളുന്ന ഇരുമ്പ് ദണ്ഡുകൊണ്ട് പൊളളലേൽപ്പിക്കുകയും നഖങ്ങൾ പിഴുതു കളയുകയും ചെയ്തിട്ടുണ്ട്.

lady

ഇടയ്ക്ക് ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി റെയിൽ വേ പാളത്തിൽ നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തി. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്നും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

2 ലക്ഷം രൂപയും ബൈക്കുമാണ് പെൺകുട്ടിയുടെ ഭർത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. ഇത് നൽകാൻ വൈകിയതോടെ ഭർത്താവും വീട്ടുകാരും ചേർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+