മല്യ, ചോക്സി, നീരവ് എന്നിവരുടെ 22280 കോടി രൂപയുടെ സ്വത്തുക്കള്‍ തിരിച്ചുപിടിച്ചെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ബാധ്യതയുള്ള ബാങ്കുകള്‍ക്ക് നല്‍കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. പാര്‍ലമെന്റില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വിജയ് മല്യയുടെ 14131 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഗണ്യമായ കടത്തിന്റെ ഒരു ഭാഗം അടയ്ക്കാന്‍ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളെ ഏല്‍പ്പിച്ചതായി ധനമന്ത്രി പറഞ്ഞു.
മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊത്തത്തില്‍ 22,280 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നും സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. നീരവ് മോദിയില്‍ നിന്ന് 1052 കോടിയും ചോക്സിയില്‍ നിന്ന് 2,565 കോടിയും ആണ് പിടിച്ചെടുത്തത്.

എന്‍എസ്ഇഎല്‍ കേസിലെ 17.5 കോടി രൂപയും പുനഃസ്ഥാപിച്ചിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ 22,280 കോടി മൂല്യമുള്ള സ്വത്തുക്കള്‍ വിജയകരമായി പിടിച്ചെടുത്തിട്ടുണ്ട് എന്നും കുറ്റവാളികള്‍ രാജ്യം വിട്ട് ഓടിപ്പോയാലും തങ്ങള്‍ അവര്‍ക്ക് പിന്നാലെയുണ്ടായിരുന്നു എന്നും നിര്‍മല അവകാശപ്പെട്ടു. ബാങ്കുകളിലേക്ക് തിരികെ പോകേണ്ട പണം തിരികെ പോകുമെന്ന് തങ്ങള്‍ ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 2019 മുതല്‍ 2023 വരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം 900-ലധികം കേസുകള്‍ ഇഡി ഫയല്‍ ചെയ്തതായി സുര്‍ജേവാല പറഞ്ഞു. എന്നാല്‍ ഇതില്‍ 42 കേസുകളില്‍ (4.6 ശതമാനം) മാത്രമാണ് കുറ്റവാളകള്‍ ശിക്ഷിക്കപ്പെട്ടത് എന്നും രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ബിജെപിയുടെ വേട്ടയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. എതിര് പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ ഇഡി പോലുള്ള ഫെഡറല്‍ ഏജന്‍സികളെ ഉപയോഗിച്ച് അവരെ നിശബ്ദരാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഓഗസ്റ്റിലെ സുപ്രീം കോടതിയുടെ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കള്ളപ്പണം കണ്ടെത്തുന്നതും തിരികെ കൊണ്ടുവരുന്നതും അല്ലെങ്കില്‍ അനധികൃതമായി സമ്പാദിച്ച് വിദേശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഫണ്ടുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കള്ളപ്പണ നിയമം (2015) നല്ല രീതിയില്‍ പ്രയോഗിച്ചിട്ടുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വെളിപ്പെടുത്തുന്ന നികുതിദായകരുടെ എണ്ണം 2021/22 ല്‍ 60,467 ആയിരുന്നത് 2024/25 ല്‍ രണ്ട് ലക്ഷമായി ഉയര്‍ന്നതായി നിര്‍മല പറഞ്ഞു.
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കേസിലെ പ്രധാന പ്രതിയാണ് വിജയ് മല്യ. 2016 ല്‍ ഇന്ത്യയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചതിന് നീരവ് മോദിയെ ഇന്ത്യന്‍ അധികൃതര്‍ അന്വേഷിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications