കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി കൊടുത്തത് ഇന്‍സ്റ്റഗ്രാം? 22കാരനെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചു

Google Oneindia Malayalam News

മുംബൈ: 22കാരനെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സോഷ്യല്‍ മീഡിയ ആപ്പ് വഴി പരിചയമുള്ള നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നാല് പേരാണ് ഇതിനകം തന്നെ അറസ്റ്റിലായിട്ടുള്ളത്. കുര്‍ളയലെ ഒരു റസ്റ്റോറന്റിന് സമീപത്ത് നില്‍ക്കുമ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്.

അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!

ഇന്‍സ്റ്റഗ്രാമില്‍ പരിചയമുണ്ടെന്ന് അറിയിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് തങ്ങള്‍ക്കൊപ്പം ചേരാന്‍ യുവാവിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബൈക്കില്‍ ഇരുവര്‍ക്കും നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവിനെ ഇറക്കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് മറ്റൊരു കാറില്‍ കയറ്റുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.

arrested1-1564299403

കാറിനുള്ളില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പെട്രോള്‍ പമ്പിലെത്തിയ സംഘം ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഘിച്ച് പണമടക്കുകയും ചെയ്തുു. റോഡരികില്‍ തള്ളുന്നതിന് മുമ്പായി ഈ സംഘം യുവാവില്‍ നിന്ന് 2000രൂപ കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവ് സഹായം തേടി പോലീസിനെ വിളിക്കുന്നത്. പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംഭവത്തില്‍ വിനോദ് ബാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിസിടിവി ക്യാമറയുടെ സഹായത്തോ
ടെ ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മെഹുല്‍ പര്‍മാര്‍ (21), ആസിഫ് അലി അന്‍സാരി (23), പിയൂഷ് ചൗഹാന്‍ (22) ​എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസിലെ നാലാമത്തെ പ്രതി പ്രായപൂ‍ത്തിയാവാത്ത വ്യക്തിയമാണ്. അറസ്റ്റിലായ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇവര്‍ കസ്റ്റഡിയില്‍ തുടരും. നാലാമനെ ചില്‍ഡ്രണ്‍സ് ഹോമിലേക്ക് അയച്ചിട്ടുണ്ട്. ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 22 കാരന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയതെന്നാണ് ചോദ്യം ചെയ്യലിനിടെ കുറ്റാരോപിതര്‍ വെളിപ്പെടുത്തിയത്.

English summary
22year old man attacked and leaves by three, accused arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X