India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിമിട്ട് വന്ന 23 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍; കര്‍ണാടകയില്‍ വീണ്ടും പ്രതിഷേധം

Google Oneindia Malayalam News

മംഗളൂരു: സര്‍ക്കാര്‍ നിരോധനം അവഗണിച്ച് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലുള്ള ഉപ്പിനങ്ങാടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. 23 വിദ്യാര്‍ഥിനികള്‍ക്കാണ് സസ്‌പെന്‍ഷന്‍. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം. പറ്റില്ലെന്ന് അധ്യാപകര്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

തിങ്കളാഴ്ച കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. പുത്തൂര്‍ ബിജെപി എംഎല്‍എ സഞ്ജീവ മഥന്‍ദൂര്‍ ആണ് കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതാണ് സസ്‌പെന്റ് ചെയ്യാന്‍ കാരണമെന്ന് എംഎല്‍എ പറഞ്ഞു.

കര്‍ണാടകയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഹിജാബ് പ്രതിഷേധം വലിയ വിവാദമായിരുന്നു. ഹിജാബ് ധരിച്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ വരുന്നതിനെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് തലമറച്ച് എത്തരുതെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇത് ലംഘിച്ചതോടെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഉഡുപ്പിയിലെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചു. ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തരുതെന്നും നിര്‍ദേശിച്ചു. ഹിജാബ് ഇസ്ലാമിക വസ്ത്രരീതിയുടെ അഭിവാജ്യ ഘടകമല്ലെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം നടന്നു.

ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്

ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ സമ്മതിച്ചിരുന്നില്ല. പരീക്ഷയും അവധിയും കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥിനികള്‍ വീണ്ടും ഹിജാബ് ധരിച്ചെത്തി. ഇതോടെ പഴയ സാഹചര്യം ആവര്‍ത്തിച്ചു. അതിനിടെയാണ് ഉപ്പിനങ്ങാടി കോളജില്‍ 23 വിദ്യാര്‍ഥിനികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികള്‍ എത്തുന്നതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചാണ് സ്‌കൂളിലെത്തിയിരുന്നത്. സ്‌കൂളിലെ സമാധാന അന്തരീക്ഷം വഷളാകുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കരുതെന്നും സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. തുടര്‍ച്ചയായ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഭരണകക്ഷിയില്‍ തമ്മിലടി മാത്രമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണവും നടക്കുന്നുണ്ട്.

English summary
23 Hijab wearing girl students suspended in Karnataka Uppinangady Collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X