5 സ്റ്റാര്‍ ഹോട്ടലില്‍ 23 ലക്ഷത്തിന്റെ ബില്‍ നല്‍കാതെ മുങ്ങി; 'വ്യാജ' യുഎഇക്കാരന്‍ അറസ്റ്റില്‍

ദില്ലി: യു എ ഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരാണെന്നും പറഞ്ഞ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷത്തിന്റെ രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയ ആള്‍ അറസ്റ്റില്‍. യു എ ഇ സ്വദേശിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാള്‍ കര്‍ണാടകയില്‍ നിന്നുള്ള ആളാണ്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വ്യാജ ബിസ്‌നസ് കാര്‍ഡ് കാണിച്ച് ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ മുറി എടുത്തത്.
ഹോട്ടല്‍ മാനേജര്‍ അനുപം ദാസ് ഗുപ്തയുടെ പരാതിയില്‍ ജനുവരി 14ന് സരോദിനി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2020 ആഗസ്റ്റ് ഒന്ന് മുതല്‍ നവലംബര്‍ 20 വരെയാണ് ഷെരീഫ് ഈ പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചത്. താന്‍ യു എ ഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാഗമായ ഷെയ്്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട ബിസ്‌നസ് കാര്‍ഡും യു എ ഇയില്‍ സ്ഥിരതാമസമാക്കിയതിന്റെ കാര്‍ഡും മറ്റ് രേഖകളും ഇയാള്‍ ഹാജരാക്കിയിരുന്നു. നവംബര്‍ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. അന്വേഷണത്തില്‍ ഷെരീഫ് ഹോട്ടലില്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഹോട്ടലില്‍ നാല് മാസം താമസിച്ചതിന് 23 ലക്ഷം രൂപയാണ് ബില്ലായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് വെള്ളി പാത്രങ്ങളും മറ്റും മോഷ്ടിച്ചതായി പ്രതികള്‍ക്കെതിരായ പരാതിയില്‍ പറയുന്നു. ഷെയ്ഖിന്റെ ഏറ്റവും അടുത്ത അനുയായി ആണെന്നും ഇന്ത്യയില്‍ ഔദ്യോഗിക കാര്യത്തിന് വേണ്ടി വന്നതെന്നുമാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്.
ഹോട്ടലിലെ 427ാം നമ്പര്‍ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ വ്യാജ യു എ ഇ റെസിഡന്റ് കാര്‍ഡാണ് സമര്‍പ്പിച്ചത്. കൂടാതെ വിസിറ്റിംഗ് കാര്‍ഡും മറ്റ് എല്ലാ രേഖകളും വ്യജമായിരുന്നെന്ന് പൊലീസ് പറയുന്നു. നവംബര്‍ 20ന് ഹോട്ടലില്‍ നിന്ന് പോകുമ്പോള്‍ ബാക്കി തുക നല്‍കാതെയാണ് ഇയാള്‍ കടന്നകളഞ്ഞതെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാര്‍ത്ഥമല്ലെന്നും അബുദാബിയിലെ രാജകുടുംബവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications