കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ 23 മന്ത്രിമാർക്കും എംഎൽഎമാർക്കും കൊവിഡ്: വൈറസ് ബാധ നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം മുമ്പ്

  • By Desk
Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ 23 മന്ത്രിമാർക്കും എംഎൽഎമാർക്കുംകൊറോണ വൈറസ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് ഇത്രയധികം സഭാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും അവസ്ഥ ഇപ്രകാരമാണെങ്കിൽ സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് നീറ്റ്- ജെഇഇ പരീക്ഷകൾ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് സംസാരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയ ചക്രവർത്തിക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തു, മയക്കുമരുന്ന് ഉപയോഗത്തിന് തെളിവ്?റിയ ചക്രവർത്തിക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തു, മയക്കുമരുന്ന് ഉപയോഗത്തിന് തെളിവ്?

മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ നീറ്റ്- ജെഇഇ പീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഒരുതവണ കൂടി സുപ്രീംകോടതിയെ സമീപിക്കാമെന്ന നിർദേശവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ചിരുന്നു. ഏഴ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിന് ശേഷം പ്രവേശന പരീക്ഷ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനായി അഡ്വ. ജനറൽ അതുൽ നന്ദയെയും അമരീന്ദർ സിംഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

 amarinder-singh1

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന പരീക്ഷ നീട്ടിവെക്കുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കാമെന്ന നിർദേശമാണ് സിംഗ് മുന്നോട്ടുവെക്കുന്നത്. അതേ സമയം കൊറോണ വൈറസ് വ്യാപനത്തിനിടെ ലോകമ്പാടും ഓൺലൈനിൽ പരീക്ഷകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ തരത്തിൽ നീറ്റ്- ജെഇഇ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന നിർദേശവും സിംഗ് മുന്നോട്ടുവെച്ചിരുന്നു. വിദ്യാർത്ഥികൾ പരീക്ഷയെഴുതണമെന്നും ജയിക്കണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിയുടെ ഇടയിൽ ഞാൻ അതെങ്ങനെ നടപ്പാക്കാനാണെന്നും സിംഗ് ചോദിക്കുന്നു.

English summary
23 ministers, MLAs test COVID-19 positive in Punjab 2 days ahead of Assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X