വീട്ടുകാരുടെ കണ്ണുവെട്ടിച്ച് 23 കാരന്‍ പോയത് ഉയരം കൂടാനുള്ള ശസ്ത്രക്രിയ നടത്താന്‍...എന്നിട്ടോ
ഹൈദരാബാദ്: വീട്ടുക്കാരില്‍ നിന്നും മറച്ച് വെച്ച് 23 കാരനായ നിഖില്‍ പോയത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായിരുന്നു. അഞ്ചടി ഏഴിഞ്ച് നീളമുള്ള നിഖിലിന് രണ്ട് ഇഞ്ചു കൂടി ഉയരം വെയ്ക്കണം.
തിങ്കളാഴ്ചയാണ് നിഖിലിനെ കാണാതാക്കുന്നത്. മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് നിഖിലിന്റെ ശസ്ത്രക്രിയയും ആശുപത്രി അധികൃതരുടെ തട്ടിപ്പും പുറത്ത് വരുന്നത്. സംഭവിച്ചത് ഇങ്ങനെ...

കാണാനില്ലെന്ന പരാതി
തിങ്കളാഴ്ച മുതലാണ് നിഖിലിനെ കാണാതാകുന്നത്. ബിടെക് ബിരുദ്ധദാരിയായ യുവാവ് ബഞ്ചാര ഹില്‍സിലെ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പിതാവാണ് നിഖിലിനെ കാണാനില്ലെന്ന് പരാതി നല്‍കുന്നത്.

പോലീസ് അന്വേഷണം
മൊബൈല്‍ സിഗ്നല്‍ വഴി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗ്ലോബല്‍ ആശുപത്രിയില്‍ ഉണ്ടെന്ന് അറിഞ്ഞു.

ആശുപത്രിയില്‍
ആശുപത്രിയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ആശുപത്രി അധികൃതര്‍ പറഞ്ഞത് നിഖില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കൊണ്ടിരിക്കുന്നു എന്നാണ്.
ആശുപത്രിയില്‍ സംഘര്‍ഷം
മകന്‍ എന്ത് സര്‍ജറിക്കാണ് വിധേയനായതെന്നും വീട്ടുക്കാരുടെ സമ്മതമില്ലെന്നും പറഞ്ഞ് പിതാവ് ബഹളം വെച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസും തയ്യാറായി.

സംഗതി പുറത്തു വന്നു
തന്റെ ഉയരത്തില്‍ വിഷമിച്ചിരുന്ന നിഖില്‍ രഹസ്യമായി ഡോക്ടറെ കാണുകയും സര്‍ജറി ചെയ്താല്‍ ഉയരം കൂടുമെന്ന് ഡോക്ടര്‍മാര്‍ വിശ്വസിപ്പിക്കുകയും ചെയ്തു.

സര്‍ജറിക്ക് വേണ്ടത് ലക്ഷങ്ങള്‍
7 ലക്ഷം രൂപയാണ് സര്‍ജറിയ്ക്ക് ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 3 ലക്ഷം ആദ്യം നല്‍കിയിരുന്നു.

ആശുപത്രി തട്ടിപ്പ്
പോലീസ് നടത്തിയ ചോദ്യം ചെയ്യല്ലില്‍ ആശുപത്രി ചട്ടങ്ങള്‍ പാലിച്ചല്ല ശസ്ത്രക്രിയ നടത്തുന്നതെന്നും എല്ലാ റിസ്‌കും നിഖിലിനെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. നിഖിലിന്റെ സമ്മതപത്രവും അവര്‍ കാണിച്ച് കൊടുത്തു.

ഉയരം വെയ്ക്കുമോ?
എല്ലാ റിസ്‌കുകളും എടുത്ത് നടത്തിയ ശസ്ത്രക്രിയയില്‍ ഉയരം വെയ്ക്കുമോ എന്ന് ഭാവിയില്‍ അറിയാം.












Click it and Unblock the Notifications