മൈസുരു ഇനി 23കാരന്‍ ഭരിക്കും
മൈസുരു: മൈസുരു ഭരിക്കാന്‍ 23 കാരന്‍. രാജകുടുംബാംഗമായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാരിന്റെ പട്ടാഭിഷേക ചടങ്ങുകള്‍ക്ക് വ്യാഴാഴ്ച്ച മൈസുരു നഗരം സാക്ഷ്യം വഹിച്ചത്. കര്‍ണാടകയിലെ ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് ഉള്‍പ്പെടെ മന്ത്രിമാരുടെ വന്‍ നിര ചടങ്ങിന് സാക്ഷ്യം വഹിച്ചു.
യദുവീര്‍ കൃഷ്ണദത്തന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഇന്ത്യയില്‍ രാജഭരണം നിലനിന്നിരുന്നുവെങ്കില്‍ ഇനി മുതല്‍ മൈസുരുവിന്റെ ഭരണം യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാരുടെ ചുമതലകളില്‍ ഉള്‍പ്പെടുമായിരുന്നു. രത്‌നകിരീടത്തോടൊപ്പം യദുവീറിന് പദവിയും കൈമാറുന്ന സ്വകാര്യചടങ്ങുകളാണ് തടന്നത്.

ഭരണം തുടങ്ങിയത്
1399ലാണ് മൈസുരുവിലെ വാഡിയാര്‍ രാജവംശഭരണം ആരംഭിച്ചത്

പ്രായം 23 പക്ഷേ
വയസ് 23 ആണെങ്കിലും പട്ടാഭിഷേക സമയത്ത് തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് പ്രായക്കൂടുതലാണ് യദുവീറിന്.

പഠനം യുഎസില്‍
യദുവീര്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദ പൂര്‍ത്തിയാക്കിയത് യു.എസിലെ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ്

ഇതിനു മുന്നെ പട്ടാഭിഷേകം നടന്നത്
ഇതിന് മുമ്പ് ഇത്തരമൊരു ചടങ്ങ് നടന്നത് യദൂവീറിന്റെ അമ്മാവന്‍ ശ്രീകണ്ഠദത്ത നരസിംഹരാജ വാഡിയാരുടെ പട്ടാഭിഷേകമാണ്. 1974ലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ഉത്സവ ലഹരിയില്‍ അംബവിലാസ് കൊട്ടാരം
അംബവിലാസ് കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള രാജകുടുംബാംഗങ്ങളും വിദേശികള്‍ അടക്കമുള്ള 1000 പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.












Click it and Unblock the Notifications