കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 ബിജെപി എംഎല്‍എമാര്‍ 'മിസ്സിങ്'... ബംഗാളില്‍ ഉഗ്രന്‍ പണി? ഗവര്‍ണറെ കാണാനെത്തിയത് 50 പേര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി പ്രതീക്ഷിച്ചതൊന്നും പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നില്ല. അധികാരം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം പാഴായി. ബംഗാള്‍ ജനത കൂടുതല്‍ സീറ്റ് നല്‍കി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കൂടുതല്‍ പ്രതിസന്ധിയിലാകുന്നുവെന്നാണ് പുതിയ വിവരങ്ങള്‍.

ദേശീയ വൈസ് പ്രസഡിന്റ് മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചുപോയി. ഇതിനിടെയാണ് എംഎല്‍എമാരുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ...

കൂട്ടക്കൊഴിഞ്ഞുപ്പോക്ക്

കൂട്ടക്കൊഴിഞ്ഞുപ്പോക്ക്

നിരവധി എംഎല്‍എമാരും എംപിമാരും ബിജെപിയില്‍ നിന്ന് രാജിവച്ച് തങ്ങളോടൊപ്പം ചേരുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. ഇതിനിടെ ചില നേതാക്കള്‍ തൃണമൂലില്‍ ചേരാനുള്ള താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീടാണ് എംഎല്‍എമാര്‍ ബിജെപി യോഗത്തില്‍ നിന്ന് വിട്ടുനിന്ന വാര്‍ത്ത വരുന്നത്.

24 എംഎല്‍എമാര്‍ പങ്കെടുത്തില്ല

24 എംഎല്‍എമാര്‍ പങ്കെടുത്തില്ല

സംസ്ഥാനത്തെ സുപ്രധാന വിഷയങ്ങള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറുമായി ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങള്‍ ഗവര്‍ണറെ ബോധിപ്പിക്കാനും തിങ്കളാഴ്ച ബിജെപി പ്രത്യേക യോഗം വിളിച്ചിരുന്നു. കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്ന ശേഷം ഗവര്‍ണറെ എല്ലാവരും ചേര്‍ന്ന് നേരിട്ട് കാണാനും തീരുമാനിച്ചു. എന്നാല്‍ ഈ യോഗത്തില്‍ 24 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തില്ല.

50 എംഎല്‍എമാര്‍ രാജ്ഭവനില്‍

50 എംഎല്‍എമാര്‍ രാജ്ഭവനില്‍

74 എംഎല്‍എമാരാണ് ബിജെപിക്ക് പശ്ചിമ ബംഗാളിലുള്ളത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിളിച്ച യോഗത്തില്‍ 50 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. 24 പേര്‍ എത്തിയില്ല. പങ്കെടുത്ത 50 എംഎല്‍എമാര്‍ ഗവര്‍ണറെ നേരിട്ട് കാണാന്‍ രാജ്ഭവനിലെത്തി. സുപ്രധാന പരിപാടിയില്‍ നിന്ന് 24 എംഎല്‍എമാര്‍ വിട്ടുനിന്നത് ബിജെപിയെ ആശങ്കയിലാക്കി.

സുവേന്ദുവും മമതയും

സുവേന്ദുവും മമതയും

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സുവേന്ദു അധികാരി. രുകാലത്ത് മമത ബാനര്‍ജിയുടെ വലംകൈ. ഇദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. നന്ദിഗ്രാമില്‍ മല്‍സരിച്ചു. നേരിടാന്‍ തയ്യാറുണ്ടോ എന്ന് മമതയെ വെല്ലുവിളിച്ചു. തുടര്‍ന്ന് മമതയും നന്ദിഗ്രാമില്‍ മല്‍സരിച്ചു. ശക്തമായ പോരാട്ടത്തില്‍ മമത തോറ്റു.

ഇന്നലെ വന്നവര്‍ക്ക് സ്ഥാനം

ഇന്നലെ വന്നവര്‍ക്ക് സ്ഥാനം

ബിജെപി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത് സുവേന്ദു അധികാരിയെ ആണ്. ഏറെ കാലമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് ഇന്നലെ വന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. ചില ബിജെപി നേതാക്കള്‍ ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

തൃണമൂലിലേക്ക്

തൃണമൂലിലേക്ക്

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കവെയാണ് സുവേന്ദു അധികാരി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചത്. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ 24 പേര്‍ പങ്കെടുക്കാത്തത് സുവേന്ദു അധികാരിയോടുള്ള എതിര്‍പ്പ് കാരണമാണ് എന്ന് വാര്‍ത്തയുണ്ട്. ഇവര്‍ കൂറ് മാറി തൃണമൂലിലേക്ക് പോകുമോ എന്ന ആശങ്കയും ബിജെപി കേന്ദ്രങ്ങളിലുണ്ട്.

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep
രഹസ്യ ചര്‍ച്ച തുടങ്ങി

രഹസ്യ ചര്‍ച്ച തുടങ്ങി

മുകുള്‍ റോയിയുമായി അടുത്ത ബന്ധമുള്ള ഒട്ടേറെ എംഎല്‍എമാര്‍ ബിജെപിയിലുണ്ട്. മുകുള്‍ റോയ് ബിജെപിയില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ എംഎല്‍എമാരില്‍ ചിലര്‍ ഇതേ വഴി സ്വീകരിക്കുമെന്നാണ് വാര്‍ത്തകള്‍. 30ലധികം ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ നേതാക്കളുമായി രഹസ്യമായി ചര്‍ച്ച നടത്തുന്നുവെന്നാണ് വാര്‍ത്തകള്‍.

English summary
24 BJP MLA's Skip from Party meeting in West Bengal; Reports says Some of them touch with TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X