• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അണക്കെട്ട് തുറന്നു; 24 വിദ്യാര്‍ത്ഥികളെ കാണാതായി

  • By Aswathi

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ ഒഴിക്കില്‍പ്പെട്ട് 24 വിദ്യാര്‍ത്ഥികളെ കാണാതായി. ഹൈദരാബാദിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട് കാണാതിയരിക്കുന്നത്. കാണാതായവരില്‍ ആറ് പെണ്‍കുട്ടികളാണ്.

മാണ്ഡ്യയിലെ ബിയാസ് നന്ദിയില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടത്തുള്ള ലാര്‍ഗി ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് അപകടകാരണം.

കോളേജില്‍ നിന്ന് എസ്‌കഷനെത്തിയ വിദ്യാര്‍ത്ഥികള്‍ ബിയാസ് നദിയില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നദിയിലെ വെള്ളം കുത്തിയൊഴുകിവരികയും വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പടുകയും ചെയ്തത്.

കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദരും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും കാണാതായവരില്‍ ആരെയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ പ്രദേശവാസികള്‍ ദേശീയപാത ഉപരോധിക്കുകയാണ്. സംഭവം തീവ്രവേദനയുളവാക്കുന്നതാണെന്നും ഹിമാചല്‍പ്രദേശ് സര്‍ക്കാറിനോട് അടിയന്തര സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടുട്ടുണ്ടെന്നും അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

English summary
Twenty four students from an engineering college in Hyderabad are feared to have been washed away in the Beas river near Mandi in Himachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more