കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കനത്ത മഴയും പൊടിക്കാറ്റും: വഴിതിരിച്ചുവിട്ടത് 24 വിമാനങ്ങൾ‍, വിമാനങ്ങള്‍ അമൃത്സറിൽ‍ !!

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ ശക്തമായ പൊടിക്കാറ്റും മഴയും കാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 24 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടിട്ടുള്ളത്. അപ്രതീക്ഷിതമായുണ്ടായ മഴയേയും പൊടിക്കാറ്റിനേയും തുടർന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇതോടെ നാല് മണിക്കൂറോളം വൈകിയാണ് വിമാനങ്ങൾ വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം അമൃത്സറില്‍ ഇറക്കിയതായി ഒരു യാത്രക്കാരന്‍ ട്വീറ്റില്‍ കുറിച്ചു.

ചൂണ്ടൽപ്പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയല്ല; പുരുഷൻ! ആര്.. എന്തിന്? ഉത്തരം തേടി പോലീസ്ചൂണ്ടൽപ്പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയല്ല; പുരുഷൻ! ആര്.. എന്തിന്? ഉത്തരം തേടി പോലീസ്

delhi-1

അതിന് പിന്നിൽ ഹാക്കർമാരല്ല: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് സംഭവിച്ചതിങ്ങനെ, തകരാറിലായത് 10 സർക്കാർ വെബ്സൈറ്റുകൾ! മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി!!അതിന് പിന്നിൽ ഹാക്കർമാരല്ല: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് സംഭവിച്ചതിങ്ങനെ, തകരാറിലായത് 10 സർക്കാർ വെബ്സൈറ്റുകൾ! മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി!!

മഴയും പൊടിക്കാറ്റും മൂലം നിരവധി വിമാനങ്ങള്‍ അമൃത്സറിലേയ്ക്ക് വഴിതിരിച്ച് വിട്ടതായി വിസ്താര എയര്‍ലൈന്‍സിന്റെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ വ്യക്തമാക്കി. യാത്രക്കാരോട് ശാന്തരായിരിക്കാനും സാധ്യമായത് ചെയ്യുമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ദില്ലിയില്‍ അപ്രതീക്ഷിതമായുണ്ടായ മഴയും കാറ്റും വാഹന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.

English summary
24 incoming flights have been diverted out of Delhi after a sudden dust storm and rain hit the national capital this evening, news agency ANI has reported. There are up to one hour delays in both arrivals and departures at the airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X