24 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
രാജ്യാന്തര സമുദ്രാര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 24 ഇന്ത്യന്‍ മത്സ്യ തൊഴിലാകളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. ഞായാറാഴ്ച രാവിലെയാണ് സംഭവം.
രാമേശ്വരം; രാജ്യാന്തര സമുദ്രാര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 24 ഇന്ത്യന്‍ മത്സ്യ തൊഴിലാകളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. ഞായാറാഴ്ച രാവിലെയാണ് സംഭവം. ശ്രീലങ്കയുടെ അന്താരാഷ്ട്ര മാരിടൈം അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതാണ് നടപടിയെടുക്കാന്‍ കാരണം.
കച്ചദ്വീപിന്റെയും തലൈ മന്നാറിന്റെയും മദ്ധ്യത്തില്‍ മത്സ്യബന്ധന നടത്തുമ്പോഴാണ് 15 മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തതെന്ന് മത്സ്യബന്ധന അസിസ്റ്റന്റ് ഡയറക്ടര്‍ കുളഞ്ഞിനാഥന്‍ പറഞ്ഞു. നെടുദ്വീവില്‍ നിന്നാണ് ബാക്കി ഒമ്പത് പേരെ നാവിക സേന അറസ്റ്റ് ചെയ്തത്.

മത്സ്യബന്ധന തൊഴിലാളികളുടെ നാല് ബോട്ടുകള്‍ ജഗപതിപട്ടത്തിനടുത്ത് വെച്ച് പിടികൂടിയതായും കുളഞ്ഞിനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications