മധ്യപ്രദേശിലെ ട്രെയിന്‍ ദുരന്തം: അപകടകാരണം പാളത്തില്‍ വെള്ളം കയറിയതെന്ന് റെയില്‍വേ,മരണം 31
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്പാളം തെറ്റി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 31 ആയി.തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഹാര്‍ദ പട്ടണത്തിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്.
മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന കാമായനി എക്സ്പ്രസും ജബല്പൂരില് നിന്ന് മുംബയിലേക്ക് വരുകയായിരുന്ന ജനത എക്സ്പ്രസുമാണ് പാലം കടക്കുന്നതിനിടെ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വച്ച് പാളം തെറ്റി മച്ചക് നദിയിലേക്ക് മറിഞ്ഞത്.

അപകട കാരണം
ശക്തമായ മഴയും സമീപത്തുണ്ടായിരുന്ന ചെറിയ തടയണ പൊട്ടി വെള്ളപ്പൊക്കമുണ്ടാക്കി,് ഈ വെള്ളം കുത്തിയൊഴുകിയ വന്നതാണ് അപകട കാരണം എന്ന് റെയില്‍വെ അറിയിച്ചു

മരിച്ചത്
മരിച്ചവരില്‍ 9 പുരുഷന്മാരും10 സ്ത്രീകളും 4കുട്ടികളും ഉള്‍പ്പെടുന്നു.

മരണസംഖ്യ ഉയര്‍ന്നേക്കാം
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

രക്ഷപ്പെട്ടത്
300ഓളം പേരെ രക്ഷപ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.

കാമായനി എക്സപ്രസ്
കാമായനി എക്സ്പ്രസിന്റെ ആറ് ബോഗികള്‍ വെള്ളത്തിനടിയിലായി. മുംബൈയില്‍ നിന്ന് വാരണാസിയിലേക്കുളളതാണ് കാമായനി എക്സപ്രസ്.

ജനതാ എക്സ്പ്രസ്
ജനതാ എക്സ്പ്രസിന്റെ എഞ്ചിനും നാല് ബോഗികളാണ് പാളംതെറ്റിയത്. ജബല്പൂരില് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ജനതാ എക്സ്പ്രസ്.

രക്ഷാപ്രവര്‍ത്തനം
പോലീസ്ഉദ്യോഗസ്ഥരും ദുരന്ത നിവരാണ സേനാംഗങ്ങളും 25ല്‍ അധികം ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 100 പേരടങ്ങുന്ന വിദഗ്ദ്ധ സംഘം സംഭവസ്ഥലത്തെത്തി

നഷ്ടപരിഹാരം
മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് റെയില്‍വേ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

റെയില്‍വെ മന്ത്രി പറഞ്ഞത്
സ്ഥലത്തെ വെള്ളക്കെട്ടുംഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.

ഹെല്പ്ലൈന്
വിവരങ്ങള്‍ അറിയുവാന്‍ റെയില്‍വെ ഹെല്പ്ലൈന് തുറന്നിട്ടുണ്ട്, ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബയ്: 02225280005.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications