കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ട്രെയിന്‍ ദുരന്തം: അപകടകാരണം പാളത്തില്‍ വെള്ളം കയറിയതെന്ന് റെയില്‍വേ,മരണം 31

  • By Aiswarya
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍പാളം തെറ്റി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 31 ആയി.തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഹാര്‍ദ പട്ടണത്തിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്.

മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന കാമായനി എക്സ്പ്രസും ജബല്‍പൂരില്‍ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന ജനത എക്‌സ്പ്രസുമാണ് പാലം കടക്കുന്നതിനിടെ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വച്ച് പാളം തെറ്റി മച്ചക് നദിയിലേക്ക് മറിഞ്ഞത്.

അപകട കാരണം

അപകട കാരണം

ശക്തമായ മഴയും സമീപത്തുണ്ടായിരുന്ന ചെറിയ തടയണ പൊട്ടി വെള്ളപ്പൊക്കമുണ്ടാക്കി,് ഈ വെള്ളം കുത്തിയൊഴുകിയ വന്നതാണ് അപകട കാരണം എന്ന് റെയില്‍വെ അറിയിച്ചു

മരിച്ചത്

മരിച്ചത്

മരിച്ചവരില്‍ 9 പുരുഷന്മാരും10 സ്ത്രീകളും 4കുട്ടികളും ഉള്‍പ്പെടുന്നു.

മരണസംഖ്യ ഉയര്‍ന്നേക്കാം

മരണസംഖ്യ ഉയര്‍ന്നേക്കാം

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

 രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

300ഓളം പേരെ രക്ഷപ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.

കാമായനി എക്‌സപ്രസ്

കാമായനി എക്‌സപ്രസ്

കാമായനി എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ വെള്ളത്തിനടിയിലായി. മുംബൈയില്‍ നിന്ന് വാരണാസിയിലേക്കുളളതാണ് കാമായനി എക്‌സപ്രസ്.

ജനതാ എക്‌സ്പ്രസ്

ജനതാ എക്‌സ്പ്രസ്

ജനതാ എക്‌സ്പ്രസിന്റെ എഞ്ചിനും നാല് ബോഗികളാണ് പാളംതെറ്റിയത്. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ജനതാ എക്‌സ്പ്രസ്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

പോലീസ്ഉദ്യോഗസ്ഥരും ദുരന്ത നിവരാണ സേനാംഗങ്ങളും 25ല്‍ അധികം ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 100 പേരടങ്ങുന്ന വിദഗ്ദ്ധ സംഘം സംഭവസ്ഥലത്തെത്തി

നഷ്ടപരിഹാരം

നഷ്ടപരിഹാരം

മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് റെയില്‍വേ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

റെയില്‍വെ മന്ത്രി പറഞ്ഞത്

റെയില്‍വെ മന്ത്രി പറഞ്ഞത്

സ്ഥലത്തെ വെള്ളക്കെട്ടുംഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.

 ഹെല്‍പ്‌ലൈന്‍

ഹെല്‍പ്‌ലൈന്‍

വിവരങ്ങള്‍ അറിയുവാന്‍ റെയില്‍വെ ഹെല്‍പ്‌ലൈന്‍ തുറന്നിട്ടുണ്ട്, ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബയ്: 02225280005.

English summary
At least 24 passengers were feared dead when two express trains on Tuesday night derailed while crossing a bridge on swollen Machak river near Harda in Madhya Pradesh, senior district officials said. Kamayani Express en route to Varanasi from Mumbai derailed near Harda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X