കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ലഖ്നൗ: യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 22 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടമുണ്ടായത്. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും എതിര്‍വശത്ത് നിന്ന് വന്ന ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.

Recommended Video

cmsvideo
യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു | Oneindia Malayalam

ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് ഔറോയ ഡിസ്ട്രിക് മജിസ്ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.

accident-

കാല്‍നടയായി കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ പലഭാഗത്തും നിന്നും ഇപ്പോഴും കുടിയേറ്റ് തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് കാല്‍നടയായി പോയിക്കൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ലോക് ഡൗണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് 100 ലേറെ കുടിയേറ്റ തൊഴിലാളികളാണ് ഇതിനോടകം മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് 17 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിരുന്നു. റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയവുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകായിരുന്നു. ജൽനയ്ക്കും ഔറംഗബാദിനുമിടയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനാണ് അപകടത്തിനിടയാക്കിയത്.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് കാല്‍നടയായും മറ്റും പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്നതിനിടയില്‍ വിശ്രമിക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്.

കോൺഗ്രസിന് ചിരി;ബിജെപി നേതാക്കളെ മത്സരിപ്പിക്കില്ലെന്ന് നേതൃത്വം!! 22 സീറ്റും സിന്ധ്യ വിഭാഗത്തിന്കോൺഗ്രസിന് ചിരി;ബിജെപി നേതാക്കളെ മത്സരിപ്പിക്കില്ലെന്ന് നേതൃത്വം!! 22 സീറ്റും സിന്ധ്യ വിഭാഗത്തിന്

'പുകഞ്ഞ കൊള്ളി പുറത്ത്'; മധ്യപ്രദേശിൽ വെട്ടിനിരത്തലുമായി കമൽനാഥ്!! തെറിച്ചത് പത്ത് പേർ'പുകഞ്ഞ കൊള്ളി പുറത്ത്'; മധ്യപ്രദേശിൽ വെട്ടിനിരത്തലുമായി കമൽനാഥ്!! തെറിച്ചത് പത്ത് പേർ

ദില്ലിയിൽ നിന്നുള്ള ആദ്യ ട്രെയിൻ; പത്തനംതിട്ടയിൽ എത്തിയത് 82 പേർ ദില്ലിയിൽ നിന്നുള്ള ആദ്യ ട്രെയിൻ; പത്തനംതിട്ടയിൽ എത്തിയത് 82 പേർ

English summary
24 migrant workers killed and several injured in truck accident in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X