Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദിവസം 24 പത്രസമ്മേളനമോ? ഈ കോണ്‍ഗ്രസുകാര്‍ ഇതെന്തു ഭാവിച്ചാ...

ദില്ലി : കോണ്‍ഗ്രസുകാര്‍ മോഡിക്കെതിരെ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന മോഡി ഗവണ്‍മെന്റിനെതിരെ
രാജ്യം ഒട്ടാകെ ഒറ്റദിവസം കൊണ്ട് 24 പത്രസമ്മേളനങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 20 മുതല്‍ 26വരെ മൊത്തം നൂറ് പത്രസമ്മേളനങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ച് കാട്ടുകയാണ് പത്രസമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.

rahul-606.jpg -Properties

ചെന്നൈയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് മിലിന്ദ് ദേവ്‌റ മാധ്യമപ്രവര്‍ത്തകരെ കാണും . ശ്രീനഗറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മോഡി സര്‍ക്കാരിനെതിരെ ഷക്കീല്‍ അഹമ്മദാവും മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് കൊണ്ടായിരിക്കും.

ഒരു കാലത്ത് ഇന്ത്യാക്കാരാണെന്ന് പറയാന്‍ ജനങ്ങള്‍ മടിച്ചിരുന്നതായി മോഡി പറഞ്ഞതിനെ കഴിഞ്ഞ ദിവസം കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരാളും ഇത്തരത്തില്‍ ചിന്തിച്ചിരിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതാണ് എന്നും സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+