കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീൻ മതസമ്മേളനം: രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്, 700 പേർ നിരീക്ഷണത്തിൽ, അണുനശീകരണം...

Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ 24 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ശൈലേന്ദ്ര ജയിനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദില്ലിയിലെ ആരോഗ്യ പ്രവർത്തകർ. രാജ്യം കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോഴാണ് പരിപാടിയിൽ പങ്കെടുത്ത ആറ് പേർ കൊറോണ ബാധിച്ച് മരിക്കുന്നത്. 227 വിദേശികൾ ഉൾപ്പെടെ 1500നും 1700 ഇടയിലുള്ള ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിവരം. മുസ്ലിം സെക്ടിലെ തബ്ലിക്കി ജമാഅത്തിന്റെ ആറ് നില കെട്ടിടത്തിൽ വെച്ചാണ് മാർച്ച് ആദ്യവാരം പരിപാടി നടന്നത്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നിസാമുദ്ദീൻ പ്രദേശം മുഴുവനും ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അണുവിമുക്തമാക്കിയിരുന്നു. ഇതിന് പുറമേ ഇവിടെ നിന്ന് ജനങ്ങളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ആരോഗ്യ വകുപ്പ് അധികൃതർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ പേര്, വിലാസം, ഫോൺ നമ്പർ, എത്തിയ തിയ്യതി എന്നിവ കുറിച്ചെടുക്കാനും നിർദേശമുണ്ട്. രാജ്യത്ത് കൊറോണ വ്യാപനത്തിനിടാക്കിയ സ്ഥലങ്ങളിലൊന്നായി നിസാമുദ്ദീൻ പ്രദേശം മാറിക്കഴിഞ്ഞിട്ടുണ്ട്. നിസാമുദ്ദീനിലെ മർക്കസ് കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശം നിരീക്ഷിക്കാൻ ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്. ആറ് നിലകളിലുള്ള കെട്ടിടത്തിൽ 2000 ഓളം പേരാണ് കഴിഞ്ഞുവന്നിരുന്നത്.

24 പേർക്ക് കൊറോണ

24 പേർക്ക് കൊറോണ


മുസ്ലിം സെക്ടിലെ തബ്ലിക്കി ജമാഅത്തിന്റെ ആറ് നില കെട്ടിടത്തിൽ വെച്ചാണ് മാർച്ച് ആദ്യവാരം സംഘടിപ്പിച്ച മത സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ആറ് പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചടങ്ങിൽ പങ്കെടുത്തുവരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷണത്തിലാക്കുന്നത്. 227 വിദേശികൾ ഉൾപ്പെടെ 1500നും 1700 ഇടയിലുള്ള ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിവരം.

700 പേർ നിരീക്ഷണത്തിൽ

700 പേർ നിരീക്ഷണത്തിൽ

മതസമ്മേളനത്തിൽ പങ്കെടുത്ത 700 പേർ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. കൊറോണയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ 335 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നാണ് സൌത്ത് ഈസ്റ്റ് ദില്ലിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയിരുന്നതെന്നാണ് സൂചന. ആദ്യം പരിപാടിയിൽ പങ്കെടുത്ത ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക എന്ന വലിയ ദൌത്യമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്.

 സംഘാടകർക്കെതിരെ കർശന നടപടി

സംഘാടകർക്കെതിരെ കർശന നടപടി

പരിപാടിയുടെ സംഘാടകർ വലിയ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്. സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ദില്ലി ലഫ്റ്റനന്റ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ 200 പേരിൽ കൂടുതൽ പേർ സംഘടിക്കുന്ന ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്ന് നിർദേശിച്ചുകൊണ്ട് മാർച്ച് 13നാണ് ദില്ലി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

 50 പേരിൽ അധികം പേർ പാടില്ല

50 പേരിൽ അധികം പേർ പാടില്ല


മൂന്ന് ദിവസത്തിന് ശേഷം പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകളും അക്കാദമിക്, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതും തടഞ്ഞിരുന്നു. ഇതോടെ തബ്ലിക്കി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ആറ് നില കെട്ടിടം ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിരുന്നു. 133 പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. 700 ഓളെ പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവാഞ്ചലിക്കൽ മുസ്ലിം സെക്ടാണ് ഈ കെട്ടിടത്തിൽ വെച്ച് വാർഷിക സമ്മേളനം സംഘടിപ്പിച്ചത്.

 പരിപാടിയിൽ സ്വദേശികളും വിദേശികളും

പരിപാടിയിൽ സ്വദേശികളും വിദേശികളും


ഇന്തോനേഷ്യ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 227 വിദേശികളും ജമ്മുകശ്മീർ, ആന്ധ്രപ്രദേശ്, എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 1500 ലധികം പേരാണ് നിസാമുദ്ദീനിൽ വെച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത തെലങ്കാന നിവാസികളായ എട്ട് പേരും കശ്മീരിൽ നിന്നുള്ള ഒരാളുമുൾപ്പെടെ ഒമ്പത് പേർ ഇതിനകം കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.

English summary
24 test positive for Covid-19 after attending Nizamuddin event, 700 quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X