ട്രെയിനില്‍ ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി
ധന്‍ബാദ്: ഉറങ്ങി കിടക്കുന്ന 24 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗപ്പെടുത്തി. നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത് ത്സാര്‍ഖണ്ഡിലെ മധുപൂരിലാണ്. ഒടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
ഗിരിദിഹ്-മധുപൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. അച്ഛനൊപ്പം യാത്ര ചെയ്യവെയാണ് പെണ്‍കുട്ടിക്ക് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് പെണ്‍കുട്ടിയെ ട്രെയിനില്‍ കാണാതാകുന്നത്. അച്ഛന്‍ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ സീറ്റില്‍ മകളുണ്ടായിരുന്നില്ല. സംഭവം അപ്പോള്‍ തന്നെ റെയില്‍വെ പോലീസില്‍ അറിയിക്കുകയായിരുന്നു.

മധുപൂര്‍ സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ കയറുന്നത്. ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും അജ്ഞാതസ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications