ഇന്ത്യയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പെരുകുന്നു; 5 മാസത്തിനിടെ അപ്ലോഡ് ചെയ്തത് 25000 വീഡിയോകൾ!
ദില്ലി: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018ല്‍ ഇന്ത്യയില്‍ ഓരോ ദിവസവും 109 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിയുന്തോറും കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ കൂടുന്നുവെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നതും.
2018ല്‍ 21,605 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന കണക്കും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 21,401 പെണ്‍കുട്ടികളും 204 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായത് മഹാരാഷ്ട്രയിലാണ്. 2,832 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ 2023 കേസുകളോടെ ഉത്തര്‍പ്രദേശും 1457 കേസുകളോടെ തമിഴ്‌നാടുമുണ്ടെന്നായിരുന്നു റിപ്പോർട്ട്.

കുട്ടികൾക്കെതിരായ അതിക്രമം
2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.

കുട്ടികൾക്കെതിരായ ലൈംഗീക പീഡനം കൂടുന്നു
കേരളത്തിൽ നേരത്തെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 12പേരെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി-ഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

5 മാസത്തിനുള്ളിൽ 25000 വീഡിയോകൾ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് യുഎസിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇന്ത്യയിൽ അഞ്ച് മാസത്തിനിടെ 25000 കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ അപ്ലോഡ് ചെയ്തെന്ന് യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംസി) നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുമായി (എൻസിആർബി)യുമായി പങ്കിട്ട റിപ്പോട്ടിൽ വ്യക്തമാക്കുന്നു.

ഒന്നാം സ്ഥാനം ദില്ലിക്ക്
കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിൽ ദില്ലി ഒന്നാം സ്ഥാനത്ത് നിൽക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദില്ലിക്ക് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമുണ്ട്. 1,700 കേസുകളുടെ വിശദാംശങ്ങൾ എൻസിആർബി സംസ്ഥാനത്തെ സൈബർ യൂണിറ്റിന് കൈമാറിയതായി മഹാരാഷ്ട്രയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
2020 ജനുവരി 23 വരെയുള്ള കോസുകളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. എൻസിഎംഇസി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യാന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 1984ൽ യുഎസ് കോൺഗ്രസ് സ്ഥാപിച്ച ഒരു സംഘടനയാണഅ എൻസിഎംഇസി, കുട്ടികൾക്കെതിരായ ലൈംഗീക ചുഷണം തടയുക, കുട്ടികളെ ഇരയാക്കുന്നത് തടയുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications