കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പെരുകുന്നു; 5 മാസത്തിനിടെ അപ്ലോഡ് ചെയ്തത് 25000 വീഡിയോകൾ!

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018ല്‍ ഇന്ത്യയില്‍ ഓരോ ദിവസവും 109 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിയുന്തോറും കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ കൂടുന്നുവെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നതും.

2018ല്‍ 21,605 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന കണക്കും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 21,401 പെണ്‍കുട്ടികളും 204 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായത് മഹാരാഷ്ട്രയിലാണ്. 2,832 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ 2023 കേസുകളോടെ ഉത്തര്‍പ്രദേശും 1457 കേസുകളോടെ തമിഴ്‌നാടുമുണ്ടെന്നായിരുന്നു റിപ്പോർട്ട്.

കുട്ടികൾക്കെതിരായ അതിക്രമം

കുട്ടികൾക്കെതിരായ അതിക്രമം


2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.

കുട്ടികൾക്കെതിരായ ലൈംഗീക പീഡനം കൂടുന്നു

കുട്ടികൾക്കെതിരായ ലൈംഗീക പീഡനം കൂടുന്നു

കേരളത്തിൽ നേരത്തെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 12പേരെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി-ഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

5 മാസത്തിനുള്ളിൽ 25000 വീഡിയോകൾ

5 മാസത്തിനുള്ളിൽ 25000 വീഡിയോകൾ

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് യുഎസിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇന്ത്യയിൽ അഞ്ച് മാസത്തിനിടെ 25000 കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ അപ്ലോഡ് ചെയ്തെന്ന് യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻ‌സി‌എം‌സി) നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുമായി (എൻ‌സി‌ആർ‌ബി)യുമായി പങ്കിട്ട റിപ്പോട്ടിൽ വ്യക്തമാക്കുന്നു.

ഒന്നാം സ്ഥാനം ദില്ലിക്ക്

ഒന്നാം സ്ഥാനം ദില്ലിക്ക്

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിൽ ദില്ലി ഒന്നാം സ്ഥാനത്ത് നിൽക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദില്ലിക്ക് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമുണ്ട്. 1,700 കേസുകളുടെ വിശദാംശങ്ങൾ എൻ‌സി‌ആർ‌ബി സംസ്ഥാനത്തെ സൈബർ യൂണിറ്റിന് കൈമാറിയതായി മഹാരാഷ്ട്രയിലെ മുതിർന്ന ഐ‌പി‌എസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു


2020 ജനുവരി 23 വരെയുള്ള കോസുകളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. എൻസിഎംഇസി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യാന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 1984ൽ യുഎസ് കോൺഗ്രസ് സ്ഥാപിച്ച ഒരു സംഘടനയാണഅ എൻസിഎംഇസി, കുട്ടികൾക്കെതിരായ ലൈംഗീക ചുഷണം തടയുക, കുട്ടികളെ ഇരയാക്കുന്നത് തടയുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

English summary
25,000 illegal videos uploaded in five months in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X