കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ രോഗം; മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷയെന്ന് ബിജെപി, വിവാദം

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപിച്ച സംഭവത്തില്‍ ഒട്ടേറെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ചൈനയെ ആണ് കുറ്റപ്പെടുത്തുന്നത്. സാമ്പത്തികമായി മേല്‍ക്കൈ നേടാനുള്ള ചൈനയുടെ ഗൂഢാലോചനയാണിതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ കുറ്റുപ്പെടുത്തുന്നു. അതേസമയം, അമേരിക്കക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല.

ചിലര്‍ ഇറാനെയാണ് സംശയത്തോടെ നോക്കുന്നത്. മതപരമായ വ്യാഖ്യാനങ്ങളും ചിലര്‍ നല്‍കുന്നു. ലോകം അവസാനിക്കുന്നതിന്റെ ലക്ഷണമായി കാണുന്നവരും കുറവല്ല. ഇതിനിടെയാണ് കൊറോണ രോഗം ഒരു പ്രദേശത്ത് കൂട്ടത്തോടെ ബാധിച്ചത് മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷയാണെന്ന് ബിജെപി നേതാവ് ആരോപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷ

മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷ

മഹാരാഷ്ട്രയിലെ ബിജെപി വാക്താവ് അവ്ദുത് വാഗ് ആണ് രോഗത്തിന് പിന്നില്‍ മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷയാണ് എന്ന വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് കൊറോണ രോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

എന്‍സിപി നേതാവിന്റെ മണ്ഡലത്തില്‍

എന്‍സിപി നേതാവിന്റെ മണ്ഡലത്തില്‍

എന്‍സിപി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമാണ് ജയന്ത് പാട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ വിമര്‍ശിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു. സാംഗ്ലി ജില്ലയിലെ പാട്ടീലിന്റെ നിയമസഭാ മണ്ഡലത്തിലാണ് കഴിഞ്ഞദിവസം 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കുടുംബത്തിലെ 25 പേര്‍ക്ക്

കുടുംബത്തിലെ 25 പേര്‍ക്ക്

മോദിയെ വിമര്‍ശിച്ചതിന് പാട്ടീലിന് ലഭിച്ച ശിക്ഷയായിട്ടാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് രോഗം ബാധിച്ചതെന്ന് ബിജെപി വക്താവ് പറയുന്നു. ഇസ്ലാംപൂര്‍ താലൂക്കിലെ വലിയ കുടുംബത്തില്‍ നിന്നുള്ള 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാട്ടീലിന്റെ മണ്ഡലമാണ് ഇസ്ലാംപൂര്‍.

പാട്ടീലിന്റെ വിമര്‍ശനം

പാട്ടീലിന്റെ വിമര്‍ശനം

നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ രൂക്ഷമായി പാട്ടീല്‍ വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധനം പോലെ ജനങ്ങള്‍ക്ക് തിരിച്ചടിയാകും ലോക്ക് ഡൗണ്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള സമയം നല്‍കിയ ശേഷമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്നാണ് പാട്ടീലിന്റെ അഭിപ്രായം.

മോദിയെ വിമര്‍ശിക്കുന്നതിന് മുമ്പ്

മോദിയെ വിമര്‍ശിക്കുന്നതിന് മുമ്പ്

മോദിയെ അനാവശ്യമായി വിമര്‍ശിക്കുയാണ് പാട്ടീല്‍ ചെയ്തത്. അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടി. സ്വന്തം മണ്ഡലത്തിലെ 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മോദിയെ വിമര്‍ശിക്കുന്നതിന് മുമ്പ് പാട്ടീല്‍ ആലോചിക്കണമായിരുന്നു. ഇസ്ലാംപൂരിലെ കുടുംബത്തിന് രോഗം ബാധിച്ചതില്‍ ദുഃഖമുണ്ടെന്നും ബിജെപി വക്താവ് അവ്ദുത് വാഗ് പറഞ്ഞു.

Recommended Video

cmsvideo
93കാരനെയും 88കാരിയെയും അത്ഭുതകരമായി രക്ഷിച്ച് കേരളം | Oneindia Malayalam
 രോഗം വന്ന വഴി

രോഗം വന്ന വഴി

ജനസാന്ദ്രതയേറിയ പ്രദേശമാണ് ഇസ്ലാംപൂര്‍. ഇവിടെയുള്ള ഒരുകുടുംബത്തിലെ 25 പേര്‍ക്കാണ് രോഗം ബാധിച്ചത്. വീട്ടില്‍ തിങ്ങിത്താമസിച്ചത് കാരണമാണ് രോഗം കുടുംബാംഗങ്ങള്‍ക്ക് പകര്‍ന്നതെന്ന് ജില്ലാ കളക്ടര്‍ അഭിജിത്ത് ചൗധരി പറഞ്ഞു. കുടുംബത്തിലെ സൗദിയില്‍ നിന്നെത്തിയ നാല് പേര്‍ക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് എല്ലാവര്‍ക്കും ബാധിക്കുകയായിരുന്നു.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്

വീഡിയോ പുറത്ത് വിട്ട് ബിജെപി; യോഗി ചെയ്തപ്പോള്‍ മഹാ അപരാധം; പിണറായി ചെയ്താല്‍ രക്ഷാനടപടി!!വീഡിയോ പുറത്ത് വിട്ട് ബിജെപി; യോഗി ചെയ്തപ്പോള്‍ മഹാ അപരാധം; പിണറായി ചെയ്താല്‍ രക്ഷാനടപടി!!

English summary
25 Coronavirus Cases a Punishment for Criticising PM: BJP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X