കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 25 പാസ് വേര്‍ഡുകള്‍ ഉപയോഗിക്കരുത്!!ഹാക്കിങ്ങ് സാധ്യത കൂടുതല്‍!!

  • By Anoopa
Google Oneindia Malayalam News

വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകള്‍ നല്‍കിയ മുട്ടന്‍ പണിയുടെ ആഘാതത്തില്‍ നിന്നും സൈബര്‍ ലോകം മുക്തി നേടിയിട്ടില്ല. 2017 ല്‍ ഇന്ത്യയില്‍ ഓരോ 10 മിനിറ്റിലും സൈബര്‍ ക്രൈമുകള്‍ റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നല്‍കുന്ന കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.

എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് പലരും. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല.എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല. 10 മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.

cybersecurity

പട്ടിക പ്രകാരം താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ല: 123456, 123456789, qwerty, 12345678, 111111, 1234567890, 1234567, password, 123123, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e.

ഇത്തരം പാസ്‌വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

English summary
The company scoured through 10 million passwords, which leaked into public domain in 2016, courtesy data breaches. Based on this, Keeper Security released its list of '25 most common passwords of 2016'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X