കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌണിനിടെ പിറന്നാൾ ആഘോഷം: അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ 25 പേർക്ക് രോഗം, ആളുകളെ തപ്പി അധികൃതർ!

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിനിടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 റെസിഡൻഷ്യൽ യൂണിറ്റുകളുള്ള മദന്നാപ്പേടിലെ ഒരു അപ്പാർട്ട്മെന്റിലെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന 56 പേരെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സോണൽ കമ്മീഷണർ എൻ സാമ്രാട്ട് അശോക് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ദിവസത്തിനിടെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചവരുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. സംഭവത്തോടെ അപ്പാർട്ട്മെന്റ് കോംപ്ലക്സ് സീൽവെച്ചിട്ടുണ്ട്. ഈപ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രദേശം അണുവിമുക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 11 മാസം പ്രായമുള്ള കുട്ടിയും ഗർഭിണിയായ യുവതിയും ഉൾപ്പെടെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 pizza3-1587016

അപ്പാർട്ട്മെന്റിലെ ഒരു വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതോടെ മദനാപ്പേട്ടിന് സമീപത്തുള്ള പ്രദേശങ്ങളിലെ ആളുകളെ അധികൃതർ സ്ക്രീനിംഗിന് വിധേയരാക്കി വരികയാണ്. നേരത്തെ തെലങ്കാനയിലെ എൽബി നഗറിൽ നിന്നും സമാനരീതിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിനായി സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത 11 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ശനിയാഴ്ച സംസ്ഥാനത്ത് 55 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതെല്ലാം തന്നെയും ഗ്രേറ്റർ നോയിഡയിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1509ലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ റിപ്പോർട്ട് ചെയ്ത 11 കേസുകളിൽ ഒമ്പതെണ്ണം അതിഥി തൊഴിലാളികൾക്കിടയിൽ നിന്നാണ്. രണ്ട് പേർ സംഘറെഡ്ഡി ജില്ലയിൽ നിന്നും രംഗ റെഡ്ഡി ജില്ലയിൽ നിന്നുമുള്ളവരാണ്. ശനിയാഴ്ച രോഗം ഭേദമായ 11 പേരാണ് ആശുപത്രിവിട്ടത്. നിലവിൽ 504 ആക്ടീവ് കേസുകളാണ് തെലങ്കാനയിലുള്ളത്.

 ചൈനീസ് അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം തുടങ്ങി പോലീസ്, മരണകാരണം!! ചൈനീസ് അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം തുടങ്ങി പോലീസ്, മരണകാരണം!!

'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ

English summary
25 New cases reported in Telengana, After Birthday party in apartment complex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X