കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ, സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് അധികൃതര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തിലെ എല്ലാവരും വീട്ടില്‍ തിങ്ങിപ്പാര്‍ത്തതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും വൈറസ് ബാധയേറ്റതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ താമസിക്കുന്ന സാഹചര്യം ഉണ്ടായാല്‍ രോഗം വ്യാപനം പെട്ടെന്നുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.

corona

അടുത്തടുത്ത വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം ഉണ്ടായത് കൊണ്ടാണ് 25 പേര്‍ക്കും രോഗം ബാധിച്ചത്. അല്ലാതെ ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇസ്ലാംപൂര്‍ ജില്ലാ കളക്ടര്‍ അഭിജിത്ത് ചൗധരി അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം ഇവര്‍ക്കിടെയില്‍ ഉണ്ടായതുകൊണ്ട് 25 പേര്‍ക്കും രോഗം വ്യാപിച്ചതെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ സിഎസ് സലൂംഖ പറഞ്ഞു.

സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ നാല് കുടുംബാംഗങ്ങള്‍ക്കാണ് മാര്‍ച്ച് 23ന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിലെ രണ്ട് വയസുകാരനുള്‍പ്പടെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. പുറത്തുള്ളവര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗം ആദ്യം പിടിപെട്ടവര്‍ ചുമയ്ക്കുമ്പോഴോ മറ്റോ പുറത്ത് തെറിച്ച സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവര്‍ക്കും പടര്‍ന്നിട്ടുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 12നാണ് ഇവര്‍ സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. മുംബൈ വിമാനത്താവളത്തിലാണ് ഇവര്‍ വിമാനമിറങ്ങിയത്. അന്ന് സ്റ്റാമ്പിംഗ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് സാംഗ്ലിയില്‍ എത്തിയവരുടെ പട്ടികയില്‍ ഇവരുടെ പേരില്ലായിരുന്നെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 18നാണ് ഇവരെ കണ്ടെത്തിയതെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട 325 പേര്‍ നിരീക്ഷണത്തിലാണെന്നും 47 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്ന് പൂനെയില്‍ 47കാരി മരണപ്പെട്ടിരുന്നു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

ഇന്ത്യയില്‍ കൊറോണയെ നേരിടാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് ആവശ്യത്തിലും കുറവ് സുരക്ഷാ മാസ്‌കുകളാണ് ഇപ്പോള്‍ കൈവശമുള്ളത്. പലരിലേക്കും രോഗം പടര്‍ന്ന് പിടിക്കാന്‍ ഇത് കാരണമാവും. ലോക്ഡൗണ്‍ ഈ അവസരത്തില്‍ ഇന്ത്യ കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം ശക്തമാകാനും സാധ്യത കൂടുതലാണ്. കാരണം അതിനെ തടയാന്‍ ആവശ്യമായ മാസ്‌കുകള്‍ ഇല്ല എന്നത് തന്നെ. ഇന്ത്യ 38 മില്യണ്‍ മാസ്‌കുകളാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയുടെ കൈവശമുള്ളത് വെറും 6.2 മില്യണ്‍ മാസ്‌കുകളാണ്. ഇതില്‍ നിന്ന് തന്നെ നമ്മള്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാകുന്നുണ്ട്.

English summary
25 Of Maharashtra Family With Coronavirus Lived In Congested Set Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X