കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക്

14 പുതിയ ബില്ലുകളും ഇതില്‍പ്പെടുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്നാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 39 ബില്ലുകള്‍ പരിഗണനയ്ക്കു വയ്ക്കും. ഇതില്‍ 25 എണ്ണം നേരത്തേ തന്നെ പെന്‍ഡിങില്‍ ഉള്ളതാണെങ്കില്‍ 14 എണ്ണം പുതിയ ബില്ലുകളാണ്. മുത്തലാഖ് വിഷയത്തില്‍ സ്ത്രീകള്‍ക്ക് ജീവനാംശത്തിനുള്ള അവകാശമടക്കമുള്ള ബില്ലുകള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 14 സിറ്റിങുകളാണുണ്ടാവുക.

1

21 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ജനുവരി അഞ്ചിന് സമാപിക്കും. 2016ലെ വാടക ഗര്‍ഭധാരണ ബില്‍, 2013ലെ അഴിമതി തടയല്‍ ഭേദഗതി ബില്‍, 2016 ലെ ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണ ബില്‍ എന്നിവയെല്ലാം ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള വാടക ഗര്‍ഭധാരണം തടയുന്നതാണ് ബില്‍. നിസ്വാര്‍ഥതയോടെയുള്ള വാടക ഗര്‍ഭധാരണത്തിനു മാത്രമേ ബില്‍ അനുമതി നല്‍കുന്നുള്ളൂ. മാത്രമല്ല വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ കാര്യത്തിലും വാടകഗര്‍ഭ ധാരണത്തിനു തയ്യാറായ സ്ത്രീയുടെ കാര്യത്തിലും ചില മാനദണ്ഡങ്ങള്‍ കൂടി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2013ലെ അഴിമതി നിരോധന ഭേദഗതി ബില്‍ കൈക്കൂലി വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാണെന്നു ചൂണ്ടിക്കാട്ടുന്നു. കൈക്കൂലി വാങ്ങുകയെന്നത് എന്താണെന്നതിനെക്കുറിച്ചു കൃത്യമായ നിര്‍വചനവും ബില്ലില്‍ വിശദീകരിക്കുന്നുണ്ട്. ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്ലില്‍ ആരാണ് ഭിന്നലിംഗക്കാരന്നെതിന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. സമൂഹത്തില്‍ ഇവര്‍ക്കെതിരേയുള്ള വിവേചനം തടയുന്നതോടൊപ്പം ഇത്തരക്കാര്‍ക്കെതിരായ ചില കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ചും ബില്ലില്‍ പ്രതിപാദിക്കുന്നു.

English summary
25 pending and 14 new bills to be placed in Parliament winter session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X