കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ശിവസേന എംഎല്‍എമാര്‍ ബിജെപിയിലേക്ക്..... 'അഹങ്കാരി'കളെ രണ്ടായി പിളര്‍ത്തുമെന്ന് എംഎല്‍എ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന പിളരുമെന്ന സൂചനയുമായി സ്വതന്ത്ര എംഎല്‍എ. ഭൂരിപക്ഷം തികയ്ക്കാനായി നേരത്തെ തന്നെ ബിജെപി ശിവസേന എംഎല്‍എമാരെ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. നേരത്തെ എന്‍സിപിയുമായി ചേര്‍ന്ന് ഭൂരിപക്ഷം ഒപ്പിക്കാനുള്ള തന്ത്രങ്ങളും ബിജെപി അണിയറയില്‍ ഒരുക്കിയിരുന്നു. അതിനെ വെല്ലുന്നതാണ് ഇപ്പോഴത്തെ നീക്കം.

അതേസമയം ഉദ്ധവ് താക്കറെ അഞ്ച് വര്‍ഷം മുമ്പുള്ള അതേ തന്ത്രമാണ് പയറ്റുന്നതെന്ന് ശിവസേന നേതാക്കള്‍ ഉന്നയിക്കുന്നു. ബിജെപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തി വെറുതെ സമയം കളയുകയാണ്. ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കാനുള്ള ഷോ ബിസിസനസാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി ബിജെപി ബന്ധം വേര്‍പ്പെടുത്താനാവില്ലെന്നാണ് ശിവസേനയിലെ പൊതുവികാരം. അതില്‍ ഉദ്ധവ് സമ്മര്‍ദത്തിലാണ്.

25 പേര്‍ ബിജെപിയിലേക്ക്

25 പേര്‍ ബിജെപിയിലേക്ക്

ശിവസേനയിലെ 25 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്വതന്ത്ര എംഎല്‍എ രവി റാണ വെളിപ്പെടുത്തി. ഇവര്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും അമരാവതി ജില്ലയിലെ ബദനേര മണ്ഡലത്തിലെ എംഎല്‍എ കൂടിയായ റാണ പറഞ്ഞു. നേരത്തെ ശിവസേന എംഎല്‍എമാര്‍ തന്നെ ഇക്കാര്യം രഹസ്യമായി അംഗീകരിച്ചിരുന്നു. ബിജെപിയില്‍ നിന്ന് മന്ത്രിപദം നല്‍കാമെന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നു. അതേസമയം ബിജെപി ശിവസേനയെ സമ്മര്‍ദത്തിലാക്കാന്‍ നടത്തുന്ന പ്രസ്താവനയായിട്ടല്ല ഇതിനെ നേതാക്കള്‍ കാണുന്നത്.

അവര്‍ അഹങ്കാരികളാണ്

അവര്‍ അഹങ്കാരികളാണ്

ശിവസേന അഹങ്കാരികളാണെന്ന് രവി റാണ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ ബിജെപി രണ്ട് കഷ്ണമാക്കും. എംഎല്‍എമാര്‍ പിന്നാലെ തന്നെ ബിജെപിയിലെത്തും. ഇതോടെ ശിവസേന ഇല്ലാതെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും റാണ വ്യക്തമാക്കി. അതേസമയം റാണയും അദ്ദേഹത്തിന്റെ ഭാര്യ നവനീത് കൗര്‍ റാണയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കണ്ടത് ശിവസേനയെ ഞെട്ടിച്ചിരിക്കുകയാണ്. നവനീത് കൗര്‍ അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ്.

അഞ്ച് വര്‍ഷം സഹിച്ചു

അഞ്ച് വര്‍ഷം സഹിച്ചു

അഞ്ച് വര്‍ഷം ബിജെപി ശിവസേനയെ സഹിക്കുകയാണ്. അത്രയും കാലം അവര്‍ കടുത്ത അഹങ്കാരികളായിരുന്നു. ദേവേന്ദ്ര ഫട്‌നാവിസ് അതിനൊരു അവസാനം ഉണ്ടാക്കുമെന്നും റാണ പറഞ്ഞു. ഞാനുമായി 25 ശിവസേന എംഎല്‍എമാര്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഫട്‌നാവിസ് ശിവസേനയെ ഒപ്പം കൂട്ടാതെ സര്‍ക്കാരുണ്ടാക്കിയാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ശിവസേന പിളരുമെന്നും, ഭൂരിഭാഗം എംഎല്‍എമാരും ബിജെപിയിലെത്തുമെന്നും രവി റാണ മുന്നറിയിപ്പ് നല്‍കി.

ഉദ്ധവിന്റെ തത്തയാണ്

ഉദ്ധവിന്റെ തത്തയാണ്

സഞ്ജയ് റാവത്തിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്് റാണ. ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും, മുഖ്യമന്ത്രി പദത്തിനായി നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന വിഷയത്തിലാണ് റാവത്തിനെ വിമര്‍ശിച്ചത്. ഉദ്ധവിന്റെ പാട്ടുകാരനായ തത്തയാണ് റാവത്തെന്ന് റാണ പറഞ്ഞു. ജനവിധി ഒരു പാര്‍ട്ടിക്കല്ല സഖ്യത്തിനാണ് ലഭിച്ചതെന്ന് ശിവസേന മറക്കരുത്. റാവത്ത് എന്ത് പറയുന്നുവെന്ന് വിഷയമല്ല. ഉദ്ധവ് റാവത്തിനെ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും റാണ ആവശ്യപ്പെട്ടു.

എന്‍സിപി പിന്തുണ

എന്‍സിപി പിന്തുണ

റാണ വിദര്‍ഭ മേഖലയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണ വിജയിച്ച നേതാവാണ്. കോണ്‍ഗ്രസ് എന്‍സിപി പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതില്‍ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം എന്‍സിപി പിന്തുണയോടെയാണ് താന്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശരത് പവാര്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിന് പ്രധാന കാരണം രവി റാണയാണെന്ന് സൂചനയുണ്ട്.

എന്‍സിപി പിന്‍വാങ്ങിയാല്‍ ബിജെപിക്ക് സാധ്യത, അംഗബലം കുറയും, ഭൂരിപക്ഷം കടക്കാന്‍ സാധ്യതഎന്‍സിപി പിന്‍വാങ്ങിയാല്‍ ബിജെപിക്ക് സാധ്യത, അംഗബലം കുറയും, ഭൂരിപക്ഷം കടക്കാന്‍ സാധ്യത

English summary
25 shivsena mlas in touch with bjp says mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X