സ്ഥലമാറ്റം ലഭിക്കാന്‍ കിടക്ക പങ്കിടണം: പോലീസിലെ ഉന്നതര്‍ കുടുങ്ങും, ഹോം ഗാര്‍ഡുകളുടെ പരാതി!!
സൂറത്ത്: ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്ക്കെതികെ ലൈംഗിക ആരോപണവുമായി വനിതാ ഹോംഗാര്‍ഡുകള്‍. 25 വനിതാ ഹോംഗാര്‍ഡുകളാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണറെ പരാതിയുമായി സമീപിച്ചത്. സ്ഥലം മാറ്റം ലഭിക്കാന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം. വെള്ളിയാഴ്ചയാണ് രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.
വനിതാ ഹോം ഗാര്‍ഡുകള്‍ പരാതി നല്‍കിയതോടെ ഗുജറാത്തിലെ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാ ഹോം ഗാര്‍ഡുകളെ ശാരീരികമായും മാനസികമായും ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഥലംമാറ്റം ലഭിക്കാന്‍ പണം ആവശ്യപ്പെട്ടുവെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും ഇരുവര്‍ക്കുമെതിരെ പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ താല്‍പ്പര്യങ്ങള്‍ക്ക് നിന്ന് കൊടുത്തില്ലെങ്കില്‍ ദൂരദേശങ്ങളിലേക്ക് സ്ഥലമാറ്റുകയും ജോലിക്കിടയില്‍ ശാരീരികമായി ഉപദ്രവിക്കുകയാണെന്നും വനിതാ ഹോംഗാര്‍ഡുകള്‍ ആരോപിക്കുന്നു.

ഹോം ഗാര്‍ഡുകള്‍ സമര്‍പ്പിച്ച നാല് പേജുള്ള പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിട്ടുണ്ട്. യൂണിഫോം ശരിയാക്കുന്നതെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹോംഗാര്‍ഡുകള്‍ ആയതിനാല്‍ പോലീസിനുള്ളിലെ കമ്മറ്റിയില്‍ ഇത് സംബന്ധിച്ച പരാതി നല്കാന് കഴിയില്ല. ഇതോടെയാണ് ലോക്കല്‍ പോലീസിനെ പരാതിയുമായി സമീപിച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications