Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടമാനഭംഗത്തിനിരയാക്കി, നഗ്നയാക്കി റോഡില്‍ തള്ളി

Women crying
ദില്ലി: തലസ്ഥാന നഗരിയില്‍ സ്ത്രീപീഡനങ്ങള്‍ക്ക് ഒരു മാറ്റവുമില്ല. ഇരുപത്തിമൂന്നുകാരിയെ ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോടതി വധശിക്ഷ വിധിച്ചത്. എന്നിട്ടും വീണ്ടും ഒരു ഇരുപത്തിയഞ്ചകാരികൂടെ ഉപഗ്രഹ നഗരമെന്ന് പേരെടുത്ത, ദില്ലിക്ക് സമീപമുള്ള ഗര്‍ഗാണ്‍ എന്ന സ്ഥലത്ത് കൂട്ടുമാനഭംഗത്തിനിരയായി.

ബുധനാഴ്ച രാത്രിയാണ് സംഭവം. പീഡനത്തിന് ശേഷം യുവതിയെ വിവസ്ത്രയാക്കി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു വസ്ത്ര നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്യുന്ന യുവതി വിവാഹിതയാണ്. ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

നാലോ അഞ്ചോ പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നും തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിനല്‍കി.

അബോധാവസ്ഥയില്‍ വിവസ്ത്രയായി ഒരു സ്ത്രീയെ റോഡില്‍ കണ്ട നാട്ടുകാരാണ് രാത്രി പത്ത് മണിയോടെ വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുമാനഭംഗത്തിന് കേസ് രജസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+