നേപ്പാള്‍ ഭൂകന്പത്തില്‍ യുവനടന്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ ഭൂചലനത്തില്‍ തെലുങ്ക് യുവനടനും മരിച്ചു. നടനും നൃത്ത സംവിധായകനുമായ കെ വിജയ് (25) ആണ് മരിച്ചത്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ്നായി എത്തിയതായിരുന്നു വിജയ് ഉള്‍പ്പടെയുള്ള ചലച്ചിത്ര താരങ്ങള്‍. വിജയ് സഞ്ചരിച്ച കാര്‍ ഭൂകമ്പത്തില്‍പ്പെട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
യേടകരം.കോം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് അടക്കമുള്ള സംഘം നേപ്പാളില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് വിജയ് ഭൂകമ്പത്തില്‍ പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഭൂകമ്പത്തില്‍പ്പെട്ട് മറിയുകയും വിജയ് മരിയ്ക്കുകയുമായിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകനായ കിഷന്‍ ഹൈദരാബാദില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞത്. സംഭവസ്ഥലത്ത് തന്നെ നടന്‍ മരിയ്ക്കുകയായിരുന്നു. അപകടത്തില്‍ മറ്റ ്മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഈമാസം പതിനഞ്ചിനാണ് വിജയ് ഉള്‍പ്പെട്ട 15 അംഗ സംഘം ഷൂട്ടിംഗിനായി നേപ്പാളില്‍ എത്തിയത്. തെലുങ്ക് സിനിമയിലെ സ്വഭാവ നടനും നൃത്ത സംവിധായകനുമാണ് വിജയ്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ബാപ്ടവ സ്വദേശിയാണ് വിജയ്.












Click it and Unblock the Notifications