സുഹൃത്തിനൊപ്പം പോവുകയായിരുന്ന യുവതിയെ കാറില്‍ കയറ്റികൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി :ദില്ലിയില്‍ സുഹൃത്തിനൊപ്പം പോവുകയായിരുന്ന 25 കാരിയെ ഒരു സംഘം ആളുകള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിരയാക്കി വഴിയില്‍ തളളിയതായി പരാതി. ദില്ലിയിലെ വസന്ത് വിഹാര്‍ ഏരിയയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
സിനിമ കണ്ട് തിരിച്ചുപോവുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും കാറിലെത്തിയ സംഘം വഴിയില്‍ തടയുകയും സുഹൃത്തിനെ തള്ളിയിട്ട് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു. പോലീസില്‍ വിവരമറിയിച്ച സുഹൃത്ത് കാറിന്റെ റജിസ്‌ട്രേഷന്‍ നമ്പറും നല്‍കിയിരുന്നു. ഇത് പ്രതികളെ പിടികൂടാന്‍ എളുപ്പമായി.

നഗരത്തിലെ ഗീതാ കോളനിയ്ക്കു സമീപത്താണ് യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയും ദില്ലി സമാനമായ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു. ദില്ലിയിലെ സണ്‍ലൈറ്റ് കോളനിയ്ക്കു സമീപമായിരുന്നു സംഭവം.
23 കാരിയായ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി വഴിയില്‍ തള്ളുകയായിരുന്നെന്നാണ് കേസ്.












Click it and Unblock the Notifications