കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25കാരന്‍ വനിതാ കംപാര്‍ട്ട്‌മെന്റിന് തീ വെച്ചത് ജയിലില്‍ പോകാനുള്ള ആഗ്രഹം കാരണം?

  • By Neethu
Google Oneindia Malayalam News

മുംബൈ: ചര്‍ച്ച്‌ഗേറ്റ്- മറൈന്‍ ലൈന്‍സ് സ്റ്റേഷനുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടിരുന്ന ലോക്കല്‍ ട്രെയിനിന്റെ വനിതാ കംപാര്‍ട്ട്‌മെന്റിന് തീവെച്ച 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കംപാര്‍ട്ട്‌മെന്റില്‍ തീ ഇടുന്നതിന് യുവാവിനെ പ്രേരിപ്പിച്ച കാരണമാണ് പോലീസുക്കാരെ ഞെട്ടിച്ചത്. ജയിലില്‍ പോകണമെന്ന ആഗ്രഹമാണ് ഇത് ചെയ്യിപ്പിച്ചതത്രെ. വീട്ടുക്കാരുടെ ശാസന സഹിക്കാന്‍ കഴിയാത്തതിനാല്‍ തനിക്ക് ജയിലില്‍ പോയാല്‍ മതിയെന്നായിരുന്നു മൊഴിയില്‍ പറഞ്ഞത്.

18-1429337820-barbil-puri-express-fire

ജോലിയില്ലാത്തെ ആറ് മാസമായി മുംബൈയില്‍ കഴിയുകയാണ് യുവാവ്. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ജോലിക്കാര്‍ വൃത്തിയാക്കുന്നതിനിടയിലാണ് വനിതാ കംപാര്‍ട്ട്‌മെന്റില്‍ നിന്നും തീ പടരുന്നതായി കണ്ടത്. 30 മിനിട്ടുകള്‍ നീണ്ടുനിന്ന തീ ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്കും പടര്‍ന്നിരുന്നു.

തീ അണയ്ക്കാന്‍ ജോലിക്കാര്‍ എത്തുമ്പോള്‍ യുവാവ് ഡോറില്‍ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് ഇയാളെ റെയില്‍വേ പോലീസ് കസ്റ്റടിയില്‍ എടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവാവിന്റെ വിചിത്രമായി മറുപടി പോലീസിനെ ഞെട്ടിച്ചത്.

English summary
25-year-old youth sets an empty local train coach on fire near Churchgate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X