കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യകളുടെ ആദ്യ ബാച്ച് തിരിച്ചു പോകുമ്പോള്‍ 250 വീടുകള്‍ നിര്‍മ്മിച്ച് കൈമാറി ഇന്ത്യ

  • By S Swetha
Google Oneindia Malayalam News

ദില്ലി: മ്യാന്‍മറിലേക്ക് മടങ്ങാന്‍ തയ്യാറുള്ള അഭയാര്‍ഥികളുടെ ആദ്യ ബാച്ചിനായി 250 വീടുകള്‍ ഇന്ത്യ കൈമാറി. ജൂലൈ 9 ന് മ്യാന്‍മറിലെ അംബാസഡര്‍ സൗരഭ് കുമാര്‍ 250 വീടുകള്‍ മ്യാന്‍മര്‍ സര്‍ക്കാരിന് കൈമാറി. രണ്ട് സര്‍ക്കാരുകളുടെ 2017 ലെ കരാറിന്റെ ഭാഗമായ പദ്ധതിയാണിത്. 5 വര്‍ഷത്തിനിടെ 25 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് 40 ചതുരശ്ര മീറ്ററില്‍ വീടുകള്‍ നിര്‍മ്മിച്ചത്.

കാന്തപുരം വിഭാഗം പ്രഭാഷകനെതിരേ പോക്‌സോകേസ്: ദര്‍സ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന്കാന്തപുരം വിഭാഗം പ്രഭാഷകനെതിരേ പോക്‌സോകേസ്: ദര്‍സ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന്


മൂന്ന് മേഖലകളിലായി നിര്‍മ്മിച്ച ഈ 250 വീടുകള്‍ ഷ്വെസര്‍, കൈന്‍ ചാങ്ടങ്, നാന്‍ ഥാര്‍ ടങ് എന്നീ പ്രദേശങ്ങളിലാണ്. കൂട്ട കൊലപാതകങ്ങളും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും ഉള്‍പ്പെടുന്ന ഏറ്റവും അക്രമ പരമ്പരകളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്. ഇന്ത്യ വീടുകള്‍ കൈമാറിയെങ്കിലും റോഹിംഗ്യകള്‍ എപ്പോള്‍ മടങ്ങിവരുമെന്ന് നിശ്ചയിച്ചിട്ടില്ല. മ്യാന്‍മാറിലേക്ക് അയച്ച പട്ടികയില്‍ നിലവില്‍ പട്ടികയില്‍ 2,000 പേരുകളുണ്ട്.

rohingya-refugees-15

മ്യാന്‍മറില്‍ കലാപത്തെ തുടര്‍ന്ന് നിസ്സഹായരായ ഏകദേശം 1.1 ദശലക്ഷം വരുന്ന റോഹിംഗ്യാ മുസ്ളീങ്ങളില്‍ 160,000 പേരാണ് ബംഗ്ളാദേശിലേക്ക് പലായനം ചെയ്തത്. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്‍മര്‍. ഇവരുമായുള്ള വംശീയ കലാപത്തില്‍ അനേകം റോഹിംഗ്യകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വടക്കന്‍ രഖിനേ സ്റ്റേറ്റില്‍ റോഹിംഗ്യ സായുധസേന നടത്തിയ ഗറില്ലാ ആക്രമണമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായത്. 2012 ല്‍ രഖീനെയിലെ ബുദ്ധമതക്കാരുമായുള്ള വംശീയ കലാപത്തില്‍ 140,000 പേരാണ് വീട് ഉപേക്ഷിച്ച് പോയത്.

English summary
250 Houses hand over to Rohingya's first batch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X