ദില്ലിയില്‍ വന്‍ തീപിടിത്തം, 400 കുടിലുകള്‍ കത്തി നശിച്ചു
ദില്ലി: കിഴക്കന്‍ ദില്ലിയിലെ മംഗോള്‍പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. 400 കുടിലുകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ചേരിയില്‍ വന്‍ തീപിടിത്തം ഉണ്ടാകുന്നത്. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചേരിയില്‍ തീപിടിത്തം ഉണ്ടാകുന്നത്. 28 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്.

ചേരി ആയതിനാലാണ് ഇത്രയേറെ തീ പടര്‍ന്നത്. അടുത്തടുത്തുള്ള കുടിലുകളിലേയ്ക്ക് തീ വേഗത്തില്‍ പടരുകയായിരുന്നു. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തുമ്പോഴേയ്ക്കും ഒട്ടേറെ കുടിലുകള്‍ കത്തി നശിച്ചിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് തീ വ്യാപിയ്ക്കാതിരിയ്ക്കാന്‍ വേണ്ട നടപടികള്‍ ഫയര്‍ഫോഴ്‌സ് സ്വീകരിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ആള്‍നാശമില്ലെന്നാണ് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications