കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍? 250 ഭീകരര്‍ അതിര്‍ത്തി കടന്ന് കശ്മീരില്‍... രാജ്യം ഭീകരാക്രമണ ഭീതിയില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ ഇപ്പോഴും പഠിച്ചിട്ടില്ല. സൈന്യം യുദ്ധഭീഷണി മുഴക്കുമ്പോള്‍ ഭീകരര്‍ തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം പ്രകാരം 250 ഓളം പാക് ഭീകരര്‍ ഇന്ത്യയില്‍ നുഴഞ്ഞ് കഴയറിയിട്ടുണ്ട്. കശ്മീരിലാണ് ഇവര്‍ ഉള്ളത് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ സുഖവാസത്തിന് വേണ്ടി വന്നവരല്ല അവര്‍. ലക്ഷ്യം ഭീകരാക്രമണം തന്നെ. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറപടി നല്‍കാന്‍ തന്നെയാണ് അവര്‍ എത്തിയിട്ടുള്ളത്.

250 ഭീകരര്‍

250 ഭീകരര്‍

250 ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞ് കയറിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇവര്‍ ഇപ്പോഴും കശ്മീര്‍ താഴ് വരയില്‍ എവിടെയോ മറഞ്ഞിരിപ്പുണ്ട്.

വീഴ്ച

വീഴ്ച

ഇത്രയും സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ഭീകരര്‍ നുഴഞ്ഞ് കയറിയത് കടുത്ത സുരക്ഷാ വീഴ്ച തന്നെയാണ്. എന്നാല്‍ ഇവര്‍ ഇന്ത്യയിലെത്തിയത് പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുമ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരാക്രമണം

ഭീകരാക്രമണം

പാക് ഭീകരരുടെ ലക്ഷ്യം ഇന്ത്യയില്‍ ആക്രമണം നടത്തുക എന്നത് തന്നെയാണ്. സൈനിക ക്യാമ്പുകള്‍ തന്നെയാണ് അവര്‍ ലക്ഷ്യം വക്കുന്നത്. പാംപോറില്‍ ഇപ്പോഴും ഭീകരര്‍ക്കെതിരെ സൈന്യം പോരാടിക്കൊണ്ടിരിക്കുകയാണ്.

മറുപടി

മറുപടി

ഇന്ത്യയിലെ സൈനിക ക്യാമ്പുകള്‍ ആക്രമിക്കാന്‍ ലക്ഷ്യം വച്ച് തന്നെയാണ് ഭീകരര്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷമാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറുപടി നല്‍കാന്‍ ഭീകരര്‍ക്ക് പാകിസ്താനില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്താണ് വഴി

എന്താണ് വഴി

ഈ സാഹചര്യത്തില്‍ എന്താണ് ഇന്ത്യയുടെ മുന്നിലുള്ള വഴി? ഭീകരാക്രമണം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും കര്‍ശന സുരക്ഷയോടെ അടക്കുക എന്നതാണ് ഒന്ന്. അല്ലെങ്കില്‍ പാക് ഭീകരര്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കുക.

English summary
At least 250 terrorists belonging to three Pakistan-based terror groups are active in the Kashmir valley, trying to target security forces to "avenge" the surgical strikes carried out by the Indian Army in PoK.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X