കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ നിയന്ത്രണ രേഖയില്‍ വെച്ച് വധിക്കും: പഞ്ചായത്ത് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ നീക്കം!

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വ്യാപകമായി ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ്. പാകിസ്താനില്‍ നിന്ന് ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍ നിന്നുള്ള ഭീകരര്‍ നോര്‍ത്ത് കശ്മീരിലെ താവളങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരുങ്ങി നില്‍ക്കുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുള്ള രഹസ്യവിവരം.

<strong>പാകിസ്താനെതിരെ രണ്ടാം സർജിക്കൽ സ്ട്രൈക്ക്? എന്തെങ്കിലും നടക്കാൻ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ്</strong>പാകിസ്താനെതിരെ രണ്ടാം സർജിക്കൽ സ്ട്രൈക്ക്? എന്തെങ്കിലും നടക്കാൻ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ്

ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ പാക് ഭീകരര്‍ നടത്തുന്നുണ്ടെന്ന് സുരക്ഷാ സേനക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 250 ഓളം ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത്

250 ഓളം ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത്

ഏകദേശം 250 ഓളം ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഭീകരകേന്ദ്രങ്ങളിലേക്ക് കയറാന്‍ അവസരം കാത്തിരിക്കുകയാണ്. പാകിസ്താന്‍ ഭീകരവാദത്തോടുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും നിയന്ത്രണരേഖയിലെ കമാന്‍ഡറായ ബ്രിഗേഡിയല്‍ വൈഎസ് അഹ് ലാവത്ത് വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുവെന്നും പാക് സൈന്യത്തിന്റെ സാന്നിധ്യവും നിയന്ത്രണ രേഖയ്ക്ക് അടുത്ത് തന്നെ ഉണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യ- പാക് അതിര്‍ത്തിക്കടുത്ത് സംശയാസ്പദമായ നീക്കങ്ങള്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യം ഇത്തരം സാഹചര്യങ്ങളില്‍ വെടിയുതിര്‍ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ മണ്ണിലുള്ള ഭീകരകേന്ദ്രങ്ങളുടെ നീക്കങ്ങളും നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പാക് അധീന കശ്മീരിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച് വരികയാണ്.

 തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍

തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍


ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്- തദ്ദേശ തിര‍ഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ പാകിസ്താന്‍ നടത്തിവരുത്തുണ്ട്. കശ്മീരിന്റെ മണ്ണില്‍ ജനാധിപത്യം വേരോടുന്നത് പാകിസ്താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഈ വിഷയത്തില്‍ പാകിസ്താനെ മുന്നേറാന്‍ അനുവദിക്കില്ലെന്നും ഇന്ത്യന്‍ സൈന്യം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബ്രിഗേഡ‍ിയര്‍ അഹ് ലാവത്ത് വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയെയും രക്ഷിക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിയില്ല. ഭീകരര്‍ ലക്ഷ്യം വെക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ്. ജനാധിപത്യം വിജയിക്കില്ലെന്ന് തെളിയിക്കുന്നതിന് പേടിയുണ്ടാക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നും ബ്രിഗേഡിയര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 നിയന്ത്രണ രേഖയില്‍ വെച്ച് വധം

നിയന്ത്രണ രേഖയില്‍ വെച്ച് വധം

വിദേശികളായ ഭീകരരെ നിയന്ത്രണ രേഖയില്‍ വച്ച് തന്നെ വധിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിനുള്ള പരിതസ്ഥിതി ഒരുക്കുന്നതിനായി പാകിസ്താന്റെ ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടതുണ്ടെന്നും ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാണിക്കുന്നു. ശ്രീനഗറിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. രാജ്യം പാക് അധീന കശ്മീരിലെ മിന്നലാക്രമത്തിലൂടെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തിലാണ് സൈന്യം ഇക്കാര്യത്തില്‍ ദൃഢ പ്രതിജ്ഞയെടുക്കുന്നത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് രാജ്യം.

 ഭീകര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി ആക്രമണം

ഭീകര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി ആക്രമണം

2016 സെപ്തംബര്‍ 29 അര്‍ദ്ധ രാത്രി ഇന്ത്യന്‍ സൈന്യം പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണം ശക്തമായ സന്ദേശമാണ് പാകിസ്താന് നല്‍കിയത്. ആറോളം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ഇവിടത്തെ ഒഴിവുകള്‍ നികത്തുന്നതിനായി ഇന്ത്യന്‍ സൈന്യം കൂടുതല്‍ സന്നാഹങ്ങള്‍ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നുഴഞ്ഞു കറയുന്ന ഭീകരരെ അവിടെ തന്നെ വെച്ച് വധിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയരി അവ നശിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായും സൈന്യം വ്യക്തമാക്കി.

English summary
250 terrorists trying to sneak into India from PoK: Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X