Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയില്‍ തോറ്റു;2,500 അധ്യാപകരെ പുറത്താക്കുന്നു

Exam
പട്‌ന: കഴിവ് തെളിയിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ രണ്ട തവണ തോറ്റ അധ്യാപകരെ പുറത്താക്കുന്നു. 2,500 അധ്യാപകരെ പുറത്താക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകരെയാണ് പിരിച്ച് വിടുന്നത്.

ബീഹര്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് പരീക്ഷകളാണ് സര്‍ക്കാര്‍ നടത്തിയത്. ഈ രണ്ട് പരീക്ഷകളിലും തോറ്റ അധ്യാപകരെയാണ് പുറത്താക്കുന്നത്.

ഇംഗഌഷ്, മാത്തമാറ്റിക്‌സ്, ഹിന്ദി, പൊതു വിഞ്ജാനം എന്നിനവയിലാണ് പരീക്ഷ നടത്തിയത്. കഴിവില്ലാത്ത അധ്യാപകരെ സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അധ്യാപകരുടെ നിലവാരത്തെപ്പറ്റി ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. 2012 ഇത്തരത്തില്‍ നടത്തിയ പരീക്ഷയില്‍ 151 അദ്ധ്യാപകരെ ബീഹാര്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+