25000 രൂപ പെൻഷനെങ്കിൽ 95825 രൂപയാകും?; കേന്ദ്രസർക്കാർ ജീവനക്കാർക്കും ലോട്ടറിയോ?

എട്ടാം ശമ്പള കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുക. മികച്ച ശമ്പള വർധനവ് ഉറപ്പാക്കുന്നതിനായി ഉയർന്ന ഫിറ്റ്മെൻ്റ് ഘടകം നടപ്പാക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്നത്.

ഉദാഹരണത്തിന് 3.833, 3.61 എന്നിങ്ങനെയുള്ള ഫിറ്റ്മെൻ്റ് ഘടകങ്ങളാണ് എൻസി-ജെസിഎം, എംഎസ്എ പോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങൾ കമ്മീഷൻ അംഗീകരിച്ചാൽ അടിസ്ഥാന പെൻഷനിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.

pension3-

ആദ്യം നിലവിലെ പെൻഷൻ എങ്ങളെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം

പഴയ പെൻഷൻ സ്കീം പ്രകാരം വിരമിക്കുന്ന ജീവനക്കാരുടെ അവസാന ശമ്പളത്തിൻ്റെ 50 ശതമാനമോ അല്ലെങ്കിൽ സേവനകാലാവധിയുടെ അവസാന 10 മാസങ്ങളിൽ കൈപ്പറ്റിയ ശരാശരി വേതനമോ ഇതിൽ ഏതാണ് കൂടുതൽ അതായിരിക്കും പെൻഷനായി ലഭിക്കുക. ഉദാഹരണതിന് ഒരു ലക്ഷമാണ് ജീവനക്കാരൻറെ അവസാന ശമ്പളമെങ്കിൽ 50,000 രൂപയായിരിക്കും പെൻഷൻ. അതുപോലെ തന്നെ 50,000 ആണ് വേതനമെങ്കിൽ 25,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കും. ഡിഎ, ആരോഗ്യ ആനുകൂല്യങ്ങൾ, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ അടിസ്ഥാന പെൻഷന് പുറമെ ലഭിക്കും.

എങ്ങനെയാണ് 25000 മുതൽ 75000 വരെയുള്ള പെൻഷൻ തുകയിൽ മാറ്റം സംഭവിക്കുക? ഓരോ ഫിറ്റ്മെൻ്റ് ഘടകത്തിൻ്റേയും അടിസ്ഥാനത്തിൽ പരിശോധിക്കാം

നിലവിൽ 25000 ആണ് പെൻഷൻ എങ്കിൽ 3.83 എന്ന ഫിറ്റ്മെന്റ് ഫാക്ടർ നടപ്പാക്കിയാൽ പെൻഷൻ 95825 രൂപയായി വർധിക്കും. 3.61 ആണെങ്കിൽ 90,250 . നിലവിലെ പെൻഷൻ, ഫിറ്റ്മെൻ്റ് ഫാക്ടർ 3.833, 3.61 എന്ന ക്രമത്തിൽ ബാക്കി തുകകൾ കൂട നോക്കാം

30,000, 1,14,990, 1,08,300

35,000, 1,34,155, 1,26,350

40,000, 1,53,320, 1,44,400

45,000, 1,72,485, 1,62,450

50,000, 1,91,650, 1,80,500

55,000, 2,10,815, 1,98,550

60,000, 2,29,980, 2,16,600

65,000, 2,49,145, 2,34,650

70,000, 2,68,310, 2,52,700

75,000, 2,87,475, 2,70,750

എന്നാൽ ഇതെല്ലാം വെറും അനുമാനം മാത്രമാണ്. എട്ടാം ശമ്പള കമ്മീഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ കമ്മീഷൻ പരിഗണിച്ച ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയാണെന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. അടുത്ത വർഷം മെയ് മാസത്തോടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.

നേരത്തേ ആറും ഏഴും ശമ്പള കമ്മീഷനുകൾ യഥാക്രമം 1.86, 2.57 എന്നിങ്ങനെയുള്ള ഫിറ്റ്മെൻ്റ് ഘടകങ്ങളായിരുന്നു പരിഗണിച്ചത്. 10 വർഷം മുൻപത്തെ ശമ്പള പരിഷ്കരണത്തോടെയാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 ആയി വർധിച്ചത്. ഇത്തവണ ഉയർന്ന ഫിറ്റ്മെൻ്റ് ഘടകം പരിഗണിച്ചില്ലെങ്കിൽ ശമ്പളത്തിൽ കാര്യമായ വർധനവ് ഉണ്ടാകില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാന ശമ്പളം കുറഞ്ഞത് 69,000 രൂപയെങ്കിലുമായി വർധിപ്പിക്കണമെന്നും സഘടനകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ തന്നെയാകും പുതിയ കമ്മീഷനും പരിഗണിച്ചേക്കുകയെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ ജീവനക്കാർക്കും പെൻഷൻകാർക്കും കനത്ത നിരാശയായിരിക്കും ഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma