കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകളിൽ ഇന്ത്യ, കൊടും ഭീകരൻ പുറത്ത്, ഭീതിയിൽ രാജ്യം

ഭീകരർ നടത്തിയ വെടിവെയ്പ്പിലും സ്ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് .

  • By Ankitha
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒമ്പത് വർഷം തികഞ്ഞു. 2008 നവംബർ 26നായിരുന്നു നാടിനെ നടുക്കിയ ഭീകരാക്രമണം നടന്നത്. 10 ലഷ്കർ ഭീകരർ ചേർന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കുരുതികളമാക്കിയിരുന്നു. ഭീകരർ നടത്തിയ വെടിവെയ്പ്പിലും സ്ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് . മുന്നുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 26 ന് രാവിലെ 9.30 നു തുടങ്ങിയ ആക്രമണങ്ങൾ നാലു ദിവസം നീണ്ടു നിന്നിരുന്നു.

പദ്മാവതിക്ക് വിശ്വരൂപത്തിന്റെ അവസ്ഥ... ജനങ്ങൾ വികാരഭരിതരാകരുതെന്ന് കമല്‍ഹാസന്‍പദ്മാവതിക്ക് വിശ്വരൂപത്തിന്റെ അവസ്ഥ... ജനങ്ങൾ വികാരഭരിതരാകരുതെന്ന് കമല്‍ഹാസന്‍

mumabi

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് കുരുതി കളമായത്. അജ്മല്‍ കസബ് എന്ന പാക് പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതുപേരും സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22സൈനികരും വിദേശി സഞ്ചാരിളും കൊല്ലപ്പെട്ടിരുന്നു.

 ഇന്ത്യ -പാക് ബന്ധം ഉലഞ്ഞു

ഇന്ത്യ -പാക് ബന്ധം ഉലഞ്ഞു

മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കൈകൾ പാകിസ്താനിൽ നിന്നുള്ളതാണെന്നു വ്യക്തമായതിനെ തുടർന്നാണ് ഇന്ത്യ -പാക് ബന്ധം വഷളായത്. ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദാണു സൂത്രധാരനെന്നു വ്യക്തമാകുന്ന തെളിവുകള്‍ ഇന്ത്യ, പാകിസ്താനു കൈമാറി. എന്നാൽ പാക് സർക്കാർ ഭീകരർക്കെതിരെ മൃദു സമീപനമാണ് സ്വീകരിച്ചത്. ഇത് ഇന്ത്യ- പാക് ബന്ധം വഷളാകാൻ കാരണമായി.

 കസബിനെ തൂക്കിലേറ്റി

കസബിനെ തൂക്കിലേറ്റി

10 ലക്ഷ്കർ ഭീകരാരാണ് മുംബൈ നഗരത്തെ കുരുതികളമാക്തിയത്. ഇതിൽ അജ്മൽ കസബിനെ ഒഴികെ ബാക്കി ഒമ്പതു പേരെയും സുരക്ഷ സേന വധിച്ചിരുന്നു. 2012 നവംബറിൽ കസബിനെ തൂക്കിലേറ്റി.

ഹാഫിസ് സയ്ദിനെ മോചിപ്പിച്ചു

ഹാഫിസ് സയ്ദിനെ മോചിപ്പിച്ചു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ മതിയായ തെളിവുകളില്ലെന്ന ന്യായംപറഞ്ഞു കഴിഞ്ഞ ദിവസം പാകിസ്താൻ മോചിപ്പിച്ചിരുന്നു. ഇത് പുതിയ മതിയായ തെളിവുകളില്ലെന്ന ന്യായംപറഞ്ഞു കഴിഞ്ഞ ദിവസം ഹാഫിസിനെ പാക്കിസ്ഥാൻ മോചിപ്പിച്ചത്, ഇത് പുതിയ നയതന്ത്രതലത്തിൽ ചർച്ചകളിലേക്കു നയിക്കുകയാണ്.

സയീദിന്റെ മോചനത്തിൽ അതൃപ്തി

സയീദിന്റെ മോചനത്തിൽ അതൃപ്തി

ഭീകരൻ ഹാഫീസ് സയീദിന്റെ മോചനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഉടൻ തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സയീദിന്റെ മോചനത്തിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വീണ്ടും അറസ്റ്റ് ചെയ്യണമെന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയും യുഎന്നും ചേർന്നാണ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആക്കാര്യം മറന്നു പോകരുതെന്ന് ട്രംപ് പാകിസ്താന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

English summary
As dawn breaks over Mumbai on Sunday, it will be nine years since the Maximum City witnessed one of the most dreadful terrorist attacks in Indian history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X