Get Updates
Get notified of breaking news, exclusive insights, and must-see stories!

തഹാവൂര്‍ റാണ ഇന്ത്യയിലെത്തി... കമാന്‍ഡോ സുരക്ഷയോടെ ഇനി തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ റാണ ഡല്‍ഹിയില്‍ എത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഇന്റലിജന്‍സ്, അന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തോടൊപ്പം പ്രത്യേക വിമാനത്തിലാണ് റാണയെ എത്തിച്ചത്.

ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയും സായുധ കമാന്‍ഡോകളുടെയും വാഹനവ്യൂഹം സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2:50 ഓടെയാണ് റാണയെ വഹിച്ചുള്ള വിമാനം ലാന്‍ഡ് ചെയ്തത്. റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ ഉയര്‍ന്ന സുരക്ഷയുള്ള ഒരു ചോദ്യം ചെയ്യല്‍ സെല്ലും എന്‍ഐഎ തയ്യാറാക്കിയിട്ടുണ്ട്.

Tahawwur Rana

2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന മൂന്ന് ദിവസം നീണ്ട ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ എന്‍ ഐ എ റാണയെ പ്രതി ചേര്‍ത്തിരുന്നു. അതിനാല്‍ തന്നെ ഇനി വിചാരണ കുറ്റവാളിയായി എന്‍ഐഎ കസ്റ്റഡിയിലും തടവിലുമായിരിക്കും റാണ. റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്.

കേസ് ഇപ്പോള്‍ ഡല്‍ഹിയില്‍ പരിഗണിക്കുന്നതിനാല്‍ റാണയെ മുംബൈയിലേക്ക് അയയ്ക്കില്ല. തിഹാര്‍ ജയിലിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കുക. അവിടെ അദ്ദേഹത്തിന്റെ താമസത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. റാണയെ കൈമാറുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ജയിലിനു ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാണയ്ക്കെതിരായ കേസില്‍ എന്‍ഐഎയെ പ്രതിനിധീകരിക്കുന്ന പ്രോസിക്യൂഷന്‍ ടീമിനെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ നയിക്കും.

നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹത്തോടൊപ്പം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്പിപി) നരേന്ദ്ര മാനും ഉണ്ടാകും. കുറ്റവാളിയെ കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി റാണയെ പീഡിപ്പിക്കില്ലെന്നും ജയിലില്‍ മതിയായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ വിചാരണ ചെയ്യൂ എന്നും ഇന്ത്യ യുഎസിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തല്‍, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, നിയമപ്രകാരമുള്ള ലംഘനങ്ങള്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണം നടന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷാണ് റാണയെ എന്‍ഐഎയ്ക്ക് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനായ റാണ തന്നെ ഇന്ത്യയിലേക്ക് അയയ്ക്കരുത് എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു.

അതേസമയം റാണ ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് 26/11 മുംബൈ ആക്രമണത്തിന്റെ വിചാരണ രേഖകള്‍ ഡല്‍ഹി കോടതിക്ക് ലഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ ജഡ്ജി വിമല്‍ കുമാര്‍ യാദവിന്റെ കോടതിയിലാണ് രേഖകള്‍ ലഭിച്ചത്. ആക്രമണങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ യുഎസ് പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയാണ് റാണ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+