കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന് 7 വര്‍ഷം, തീവ്രവാദത്തില്‍ ഞെട്ടി ലോകം!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ നടുത്തിയ മുംബൈ ഭീകരാക്രമണത്തിന് നവംബര്‍ 26 വ്യാഴാഴ്ച ഏഴ് വര്‍ഷം തികയുന്നു. ഇന്ത്യയെ ഞെട്ടിച്ച ഈ ആക്രമണം പക്ഷേ അവിടം കൊണ്ടും നിന്നില്ല. ലഷ്‌കര്‍ ഇ

തൊയിബ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ ആക്രമണത്തിന് പിന്നാലെ ലോകത്ത് പല ഭാഗങ്ങളിലും മുംബൈ മോഡല്‍ ഭീകരാക്രമണങ്ങള്‍ നടന്നു. കഴിഞ്ഞ ആഴ്ച പാരീസിലായിരുന്നു നാം ഇത്

പാകിസ്താനില്‍ നിന്നും

പാകിസ്താനില്‍ നിന്നും

പത്ത് തീവ്രവാദികളാണ് ആക്രമണത്തിന് ഉണ്ടായിരുന്നത്. പാകിസ്താനില്‍ നിന്നും കടല്‍മാര്‍ഗമാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. നവംബര്‍ 29 വരെ ഈ ആക്രമണം നീണ്ടുനിന്നു.

ആക്രമണം, പ്രത്യാക്രമണം

ആക്രമണം, പ്രത്യാക്രമണം

60 മണിക്കൂറിലേറെ നീണ്ടുനിന്നും ആക്രമണ - പ്രത്യാക്രമണങ്ങള്‍. ഛത്രപതി ശിവജി ടെര്‍മിനല്‍, താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ ഹോട്ടല്‍, ഒബ്‌റോയ് ട്രെഡന്റ് ഹോട്ടല്‍, മെട്രോ സിനിമ, നരിമാന്‍ ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം നടന്നത്. മെഷീന്‍ ഗണ്ണുകളും ഗ്രനേഡുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

മരണം നൂറിലധികം

മരണം നൂറിലധികം

മൂന്ന് ദിവസം നീണ്ടുനിന്ന കൂട്ടക്കുരുതിയില്‍ വിദേശികളടക്കം 106 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 308 പേര്‍ക്ക് സാരമായി പരിക്കേറ്റു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് ടാക്‌സികളിലും സ്‌ഫോടനം നടന്നു.

പിടിച്ചത് കസബിനെ മാത്രം

പിടിച്ചത് കസബിനെ മാത്രം

പത്തില്‍ ഒമ്പത് ഭീകരവാദികളും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത്. 2012 നവംബറില്‍ പുനെയിലെ യെര്‍വാഡ ജയിലില്‍ കസബിനെ വധശിക്ഷയ്ക്ക് വിധേയനാക്കി.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

ജമാ അത്ത് ഉദ്ദവയുടെ തലവനായ ഹാഫീസ് സയ്യീദാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ എന്നാണ് കരുതപ്പെടുന്നത്. പാകിസ്താനില്‍ വെച്ചാണ് സയ്യീദ് മുംബൈ ആക്രമണം പദ്ധതിയിട്ടതത്രെ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Today, seven years back a group of 10 terrorists associated with Lashkar-e-Tayiba (LeT) attacked India's financial capital Mumbai. It left India, and the world, shocked by the audacity of the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X