കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അസം തടങ്കലില്‍ മരിച്ചത് 26 പേര്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: അസമില്‍ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 26 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പല രോഗങ്ങള്‍കൊണ്ടാണ് 26 പേരും മരണപ്പെട്ടത്. രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അസം സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം 2020 ഫെബ്രുവരി 27 വരെ 799 പേരാണ് അസമില്‍ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. അതില്‍ 95 പേരും മൂന്ന് വര്‍ഷമോ അതില്‍ കൂടുതല്‍ കാലമോ തടങ്കലില്‍ കഴിയുന്നവരാണ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 36 പേരാണ് തടങ്കലില്‍ മരണപ്പെട്ടിട്ടുള്ളത്.' നിത്യാനന്ദ് റായ് പറഞ്ഞു.

assam

2017 ല്‍ ആറ് പേരും, 2018 ല്‍ പത്ത് പേരും 2020 ല്‍ ഒരാളുമാണ് മരണപ്പെട്ടത്. അസമില്‍ മാത്രം ആറ് തടങ്കല്‍ പാളയങ്ങളുണ്ടെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. പുതിയ പത്ത് തടവറകള്‍ കൂടി പണിയുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അസമില്‍ ഇനിയും കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുണ്ട്. സംസ്ഥാനത്ത് 2.5 ഹെക്ടറില്‍ 3000 പേര്‍ക്ക് താമസിക്കാവുന്ന തടങ്കല്‍ പാളയങ്ങളാണ് ഒരുങ്ങുന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുവാഹത്തിയില്‍ 150 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് തടങ്കല്‍ പാളയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഏഴ് ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള 2.5 ഹെക്ടര്‍ സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്.

തടവുകാരെ പാര്‍പ്പിക്കാന്‍ 15 നാല് നില കെട്ടിടങ്ങളുണ്ടാകും. ആശുപത്രി, ഒരു പൊതു അടുക്കള, 180 ടോയ്ലറ്റുകള്‍, വാഷ്റൂമുകള്‍ എന്നിവയും ഇവിടെ ഉണ്ടാകും. തടങ്കല്‍ പാളയത്തിന് പുറത്ത് ഒരു പ്രൈമറി സ്‌കൂളും ഉണ്ടാകും. ചുവന്ന ചായം പൂശിയ കൂറ്റന്‍ മതില്‍ ഉയര്‍ത്തിയാണ് ആളുകളെ പാര്‍പ്പിക്കുക. പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകളുണ്ടാകും. തടങ്കല്‍ പാളയത്തില്‍ കഴിയുന്നവരെ നിരീക്ഷക്കാന്‍ വാച്ച് ടവറുകളും നിര്‍മിക്കുന്നുണ്ട്.

അസമിന് പുറത്ത് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകയിലും തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നേവി മുംബൈയില്‍ മൂന്നേക്കറോാളം വരുന്ന ഭൂമിയാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം, കര്‍ണാടകയില്‍ 35 താത്കാലിക തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂരിനടുത്ത് നിര്‍മ്മിക്കുന്ന മറ്റൊരു തടങ്കല്‍ പാളയം പണി തീര്‍ന്നു കൊണ്ടിരിക്കുകയാണ്.

English summary
26 Died In Assam Detention Centers In Last Three Years Says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X