കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടുന്ന റിപോര്‍ട്ട്; കേരളത്തിലെ മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തില്‍; തമിഴ്‌നാട്ടിലെയും, 26 പേര്

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തില്‍

ദില്ലി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കൂടാതെ ഇവരുടെ മതപരമായ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്.

ഗുരുതരമായ എന്തെങ്കിലും കാണുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നാണ് രണ്ടു രഹസ്യാന്വേണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീലങ്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍. ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ക്ക് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചിലരുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ.....

 തീവ്രവാദ ബന്ധമുണ്ടെന്ന്

തീവ്രവാദ ബന്ധമുണ്ടെന്ന്

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില മത പണ്ഡിതന്‍മാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സുരക്ഷാ വിഭാഗങ്ങളും ഇക്കാര്യത്തില്‍ ഒരുമിച്ചാണ് നീങ്ങുന്നത്. ഏപ്രില്‍ 21ന് ശ്രീലങ്കയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം.

26 മത പണ്ഡിതന്‍മാര്‍

26 മത പണ്ഡിതന്‍മാര്‍

കേരളത്തിലെയും തമിഴ്‌നാട്ടിലെയും 26 മത പണ്ഡിതന്‍മാര്‍ക്കും പ്രാസംഗികര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയം. ഇവരുടെ പ്രസംഗങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നുണ്ട്. വിശുദ്ധ യുദ്ധത്തിന് പുറപ്പെടാന്‍ ചിലര്‍ കാരണമായതും ഈ പണ്ഡിതന്‍മാരുടെ പ്രസംഗം കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇക്കാര്യം ദേശീയ മാധ്യമത്തോട് പറഞ്ഞത്. സംശയത്തിലുള്ള പണ്ഡിതന്‍മാര്‍ക്കെതിരെ ഇതുവരെ യാതൊരു തരത്തിലുള്ള കേസുകളും നിലവിലില്ല.

 ഇവര്‍ പ്രചരിപ്പിക്കുന്നത്

ഇവര്‍ പ്രചരിപ്പിക്കുന്നത്

തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടാത്തവരാണ് സംശയത്തിലുള്ള പണ്ഡിതന്‍മാര്‍. പക്ഷേ, ഇവരുടെ പ്രസംഗങ്ങള്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. മതമൗലികവാദമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

മറ്റു മതങ്ങള്‍ക്കെതിരെയും

മറ്റു മതങ്ങള്‍ക്കെതിരെയും

മറ്റു മതങ്ങള്‍ക്കെതിരെയും ഇവര്‍ പ്രസംഗിക്കുന്നുണ്ട്. ശരീഅത്ത് നിയമ പ്രകാരം ജീവിക്കാന്‍ മുസ്ലിം യുവാക്കളെ ഈ പണ്ഡിതമാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നു ചില യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 പണ്ഡിതന്‍മാര്‍ ഇപ്പോഴുള്ളത്...

പണ്ഡിതന്‍മാര്‍ ഇപ്പോഴുള്ളത്...

സംശയത്തിലുള്ള പണ്ഡിതന്‍മാര്‍ വിവിധ പള്ളികള്‍, ഇസ്ലാമിക കേന്ദ്രങ്ങള്‍, മുസ്ലിം സംഘടനകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ കേസുകളില്‍ അറസ്റ്റിലായവരില്‍ ചിലര്‍ ഇവരുടെ പ്രസംഗങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. തുടര്‍ന്നാണ് നിരീക്ഷണം തുടങ്ങിയത്.

 സമീപ ഭാവിയില്‍ തന്നെ

സമീപ ഭാവിയില്‍ തന്നെ

സംശയത്തിലുള്ളവരുടെ പ്രസംഗങ്ങളുടെ ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ പണ്ഡിതന്‍മാരുടെ പേരുകള്‍ ഉദ്യോഗസ്ഥര്‍ പറയാന്‍ വിസമ്മതിച്ചു. സമീപ ഭാവിയില്‍ തന്നെ ശക്തമായ നടപടി ഇവര്‍ക്കെതിരെയുണ്ടാകുമെന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍

ശ്രീലങ്കന്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന മൗലവി സഹ്രാര്‍ ബിന്‍ ഹാഷിം കേരളത്തിലെ ചിലരുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മേഖലയില്‍ പ്രത്യേക ഇസ്ലാമിക സംഘത്തെ വളര്‍ത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും ഉദ്യോസ്ഥര്‍ കരുതുന്നു.

വീഡിയോകള്‍ പരിശോധിച്ചു

വീഡിയോകള്‍ പരിശോധിച്ചു

ഇന്ത്യയിലെ ചില മതപ്രാസംഗികരുടെ വീഡിയോകള്‍ ഉദ്യോഗസ്ഥര്‍ നേരത്തെ പരിശോധിച്ചിരുന്നു. തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രസംഗങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. സാക്കിര്‍ നായിക് ഇതിലൊരാളാണ്.

സാക്കിര്‍ നായിക് ഇപ്പോള്‍

സാക്കിര്‍ നായിക് ഇപ്പോള്‍

സാക്കിര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലാണ് താമസിക്കുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കും. മലേഷ്യയില്‍ സാക്കിര്‍ നായികിന് സ്ഥിരതാമസ പദവി അവിടെയുള്ള സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തും പ്രസംഗിക്കുന്ന ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികളുണ്ട്.

2016ലെ കേസുകള്‍

2016ലെ കേസുകള്‍

സാക്കിര്‍ നായികിന്റെ ഇന്ത്യയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്. 2016ല്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസുകളിലെ പ്രതികളാണ് കശ്മീരിലെ ശൈഖ് അസ്ഹറുല്‍ ഇസ്ലാം, കര്‍ണാടകയിലെ അദ്‌നാന്‍ ഹസന്‍, മഹാരാഷ്ട്രയിലെ മുഹമ്മദ് ഫര്‍ഹാന്‍ ശൈഖ് എന്നിവര്‍. ഇവരെല്ലാം പ്രമുഖ പണ്ഡിതരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായിട്ടാണ് ഇത്തരം മേഖലിയലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; മുഖ്യ റോളില്‍ ഉമ്മന്‍ചാണ്ടി, യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; മുഖ്യ റോളില്‍ ഉമ്മന്‍ചാണ്ടി, യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍

English summary
26 Mulsim preachers in Kerala, Tamil Nadu under surveillance , Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X