രാജ്യത്ത് ഇതുവരെ 26 ഒമൈക്രോൺ രോഗികൾ, ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ
ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ രാജ്യത്ത് ഇതുവരെ 26 പേരില്‍ കണ്ടെത്തിയിരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായാണ് 26 രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം തന്നെ നേരിയ രോഗലക്ഷണം മാത്രമേ ഉളളൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ രോഗബാധയുളളത്.
രാജസ്ഥാനില്‍ ഒന്‍പതും ഗുജറാത്തില്‍ മൂന്നും കര്‍ണാടകത്തില്‍ രണ്ടും ദില്ലിയില്‍ ഒരു ഒമൈക്രോണ്‍ കേസുമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. റിസ്‌കുളള രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്നിട്ടുളള 83 പേര്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും ഇവരില്‍ 13 പേര്‍ക്ക് ഒമൈക്രോണ്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8503 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.66 ശതമാനമാണ്; കഴിഞ്ഞ 67 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.72% ആണ്. 26 ദിവസമായി 1% ത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,678 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,05,066 ആയി. രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 94,943 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെയാണ്. നിലവിലെ നിരക്ക് 0.27%. 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തുടർച്ചയായി 43 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 74,57,970 ഡോസ് വാക്സിനുകൾ നൽകിയതോടെ, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 131.18 കോടി (1,31,18,87,257) കടന്നു. 1,36,76,290 ഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,93,412 പരിശോധനകൾ നടത്തി. ആകെ 65.32 കോടിയിലേറെ (65,32,43,539) പരിശോധനകളാണ് ഇതുവരെ നടത്തിയത്. കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 140 കോടിയിലധികം (1,40,04,00,230) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 18.80 കോടിയിൽ അധികം (18,80,33,706) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.












Click it and Unblock the Notifications