കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26കാരി അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍

  • By Aiswarya
Google Oneindia Malayalam News

മുംബൈ : അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് 26 കാരി പ്രത്യേക ടാഡ കോടതിയെ സമീപിച്ചു. യുവതി കോടതിയെ സമീപിച്ച വിവരം യുവതിയുടെ അഭിഭാഷക ഫര്‍ഹാന ഷാ സ്ഥിരീകരിച്ചിട്ടുണ്ട്.

1993 മുംബൈ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുകയാണ് അബു സലീം ഇപ്പോള്‍.നേരത്തെ അബു സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന് ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പോലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് മാനക്കേടുണ്ടായെന്നും മറ്റാരും വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും കാണിച്ചാണ് യുവതി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

abu-salem

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് ട്രെയിനില്‍ വെച്ച് അബു സലിം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അബുസലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോര്‍ഫിങ് ആണെന്ന് സി.ബി.ഐ ടാഡ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2002 ല്‍ പോര്‍ച്ചുഗലില്‍ വെച്ചാണ് അബു സലിം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ സർക്കാർ അബു സലീമിനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

English summary
A 26-year-old woman has approached the special TADA court in Mumbai seeking permission to marry gangster Abu Salem who is facing trial in the 1993 Mumbai serial blasts case and is lodged in a jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X