Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍; 2 പേർ പൊലീസ് പിടിയിൽ

ഡൽഹി: ഹരിയാനയില്‍ കാണാതായ ഹരിയാന്‍വി ഗായികയുടെ മൃതദേഹം കണ്ടെത്തി. റോഡരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ചയാണ് 26 കാരിയായ ഹരിയാൻവി ഗായികയെ കണ്ടെത്തിയത്. 12 ദിവസമായി ഗായികയെ കാണാതായിരുന്നു. അതേസമയം, ഗായികയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2 ദിവസങ്ങൾ മുമ്പാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. മൃതദേഹം, ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

indida

ഡല്‍ഹി നിവാസിയായ യുവതിയെ മേയ് 11 മുതലാണ് കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, അനിൽ എന്നിവരാണ് തട്ടിക്കൊണ്ടു പോയതിന്റെ പിന്നിലെന്ന് കുടുംബത്തിന്റെ ആരോപിച്ചിരുന്നു.

തന്റെ മ്യൂസിക് വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഗായികയായിരുന്നു ഹരിയാന്‍വി. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ രവി, അനിൽ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് 20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദ്വാരക പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശങ്കർ ചൗധരി വ്യക്തമാക്കുന്നത്, പ്രകാരം, "ഗായികയുടെ കുടുംബത്തിന്റെ പരാതിയിൽ പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ പൊലീസ് സംഘം നിരവധി പരിശോധനകൾ നടത്തിയിരുന്നു. മെയ് 21 - ന് ഹരിയാനയിലെ മെഹാമിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യലിൽ നിന്ന് യുവതിയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഒരു മ്യൂസിക് വീഡിയോ നിർമ്മിക്കാൻ ആണെന്ന വ്യാജേന പ്രതികളിൽ ഒരാൾ ഗായികയെ വിളിക്കുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന്, മയക്കുമരുന്ന് നൽകി കൊലപ്പെടുത്തുകയായിരുന്നു. റോഹ്തക് ഹൈവേയ്ക്ക് സമീപം പ്രതികൾ ഗായികയുടെ മൃതദേഹം കുഴിച്ചിട്ടു'. അതേസമയം, പിടിയിൽ ആയ പ്രതികളിൽ ഒരാൾക്കെതിരെ യുവതി നേരത്തെ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. "പിടിയിലായ പ്രതികൾക്ക് മരിച്ച ഗായികയുമായി നല്ല ബന്ധമുണ്ട്. നേരത്തെ ഇവർ സുഹൃത്തുക്കളായിരുന്നു.

ഇതിൽ പ്രതിയായ രവിക്കെതിരെ ഗായിക ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ പിടിയിൽ ആയ പുരുഷന്മാർ മെഹാമിൽ താമസിക്കുന്നവരാണ്. ഇരുവരും ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്, "ഡി സി പി പറഞ്ഞു. അതേസമയം, ഗായികയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, പോലീസ് യുവതിയുടെ വീട്ടുകാരെ വിവരമറിയിക്കുകയും തിങ്കളാഴ്ച തന്നെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗായികയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തിങ്കളാഴ്ച ദ്വാരകയിൽ ഭീം ആർമി അംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+