കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ ഹെറോയിന്‍ പിടിച്ചു! ഇതുവരെ പിടികൂടിയത് 1320 കോടിയുടെ ഹെറോയിന്‍

Google Oneindia Malayalam News

ദില്ലി: 130 കിലോ ഹെറോയിന്‍ പിടികൂടി ദില്ലി പോലീസ്. നവി മുംബൈയില്‍ നിന്ന് ചാക്കുകളിലാക്കി കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് ദില്ലി സ്പെഷ്യല്‍ പോലീസ് സംഘം പിടിച്ചെടുത്തത്.
260 ചാക്കുകളിലാക്കായാണ് ഹെറോയിന്‍ നിറച്ചിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 heroinedd

<strong> പച്ചക്കൊടി കണ്ടു: യെഡിയൂരപ്പ നാലാമതും കര്‍ണാടക മുഖ്യമന്ത്രിയാകുന്നു; ഇനി കാത്തിരിപ്പില്ല</strong> പച്ചക്കൊടി കണ്ടു: യെഡിയൂരപ്പ നാലാമതും കര്‍ണാടക മുഖ്യമന്ത്രിയാകുന്നു; ഇനി കാത്തിരിപ്പില്ല

ഇതുവരെ 330 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ഒരാഴ്ച മുന്‍പ് രാജ്യാന്തര വിപണിയില്‍ 600 കോടി രൂപ വിലയുള്ള ഹെറോയിനുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് അഫ്ഗാന്‍ പൗരമന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ദില്ലി പോലീസ് സംഘം പിടികൂടിയിരുന്നു. 150 കിലോ ഹെറോയിനായിരുന്നു ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്ത്. ജീരകം നിറച്ച ചാക്കുകളില്‍ ഹെറോയിന്‍ മിക്സ് ചെയ്താണ് കടത്തുന്നത്.

ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള വന്‍ റാക്കറ്റുകളും ഓപ്പറേഷനുമാണ് ഇവര്‍ നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. ചണ ചാക്കുകളില്‍ നിറച്ച് കൊണ്ട് വരുന്ന ഹെറോയിന്‍ ഇന്ത്യയില്‍ എ​ത്തിച്ച് വേര്‍ തിരിച്ചാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ഒരു ചാക്കില്‍ ഏകദേശം ഒരു കിലോ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കാനാകുമെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സംഘങ്ങള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നും പോലീസ് സൂചിപ്പിച്ചു.

<strong>നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി</strong>നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

<strong>യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍</strong>യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍

English summary
260 jute bags containing 130 kilograms heroin seized in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X