കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്റെ ജീവനെടുത്ത മദ്രാസ് ഐഐടി 'മരണക്കിണര്‍'!! രേഖകള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: രാജ്യത്തെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജികളില്‍ (ഐഐടി) ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 27. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 27 പേരാണ് രാജ്യത്തെ പത്ത് ഐഐടികളില്‍ ജീവനൊടുക്കിയതെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നു. പലതിലും ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

Dead

മദ്രാസ് ഐഐടിയിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ മാത്രം ഏഴ് പേര്‍ മരിച്ചു. ഏറ്റവും ഒടുവില്‍ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫും. ഈ വിഷയത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബം നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. സിബിഐ അന്വേഷണത്തിന് സാധ്യതയേറിയിട്ടുണ്ട്.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള രേഖയിലാണ് വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത്. ഐഐടി ഖര്‍ത്താപൂരില്‍ അഞ്ച് വിദ്യാര്‍ഥികള്‍, ഐഐടി ദില്ലി, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും ആത്മഹത്യ ചെയ്തു.

സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍സോണിയ ഒഴിയും; ജനുവരിയില്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, സോണിയയെ പുകഴ്ത്തി അമരീന്ദര്‍

അതേസമയം ബോംബെ ഐഐടി, ഗുവാഹത്തി ഐഐടി, റൂര്‍ക്കി ഐഐടി എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഐഐടി വാരണാസി, ഐഐടി ധന്‍ബാദ്, ഐഐടി കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ദുരൂഹ മരണങ്ങള്‍ ഏറെ വിവാദമായിരുന്നു. എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കിയില്ല. എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സംവിധാനവും കൗണ്‍സലിങ് സെന്ററുകളും നിലവിലുണ്ടെന്ന് ആത്മഹത്യകള്‍ തടയാന്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കി.

English summary
27 students across 10 IITs took their own lives in 5 years: MHRD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X