27 ശതമാനം ഡ്രൈവര്‍മാരും മദ്യപാനികള്‍?
ദില്ലി: രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ മറ്റ് ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ എന്നിവരില്‍ 27ശതമാനം പേരും ഡ്രൈവിംഗിനിടയില്‍ മദ്യപിയ്ക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷന്‍(ഐആര്‍ടിഇ) സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഡ്രൈവര്‍മാരില്‍ 27 ശതമാനം ആളുകളും മദ്യപിയ്ക്കുന്നു, പത്ത് ശതമാനം പേര്‍ പുകയില പോലുള്ളവ ഉപയോഗിയ്ക്കുന്നു, 26 ശതമാനം പേര്‍ ബീഡി വലിയ്ക്കുന്നുവെന്നും സര്‍വ്വേയില്‍ കണ്ടെത്തി. രാജ്യത്തെ 16 സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വയില്‍ 80 ശതമാനം വാഹന ഉടമകളും ഡ്രൈവര്‍മാരുടെ ലഭ്യത കുറവ് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞു. അതിനാല്‍ തന്നെ പലപ്പോഴും ക്ളീനര്‍മാരെ ഡ്രൈവര്‍മാരായി നിയമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.7,571 രൂപയാണ് ശരാശരി ഒരുമാസം ഒരു ഡ്രൈവര്‍ക്ക് ലഭിയ്ക്കുന്ന ശന്ബളം. ഈ പണം കൊണ്ട് ജീവിയ്ക്കാന്‍ കഴിയാതെ വരികയും ഓവര്‍ടൈം ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു,
ഓവര്‍ ടൈം ജോലിയാണ് ഇവരെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിലേയ്ക്ക് തള്ളിവിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പലതര ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കണമെങ്കില്‍ എട്ടാം ക്ളാസ് യോഗ്യത വേണം. എന്നാല്‍ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും നിരക്ഷരരവും അഞ്ചാം കഌസ് വിദ്യാഭ്യാസം മാത്രം ഉള്ളവരും ആണ്. ഇവര്‍ക്ക് ലൈസന്‍സ് ലഭിയ്ക്കുന്നതിന് കൈക്കൂലി നല്‍കാറുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി.












Click it and Unblock the Notifications