ചെന്നൈയില്‍ 27 കാരിയായ ദന്തഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: 27 കാരിയായ ദന്തഡോക്ടറെ ക്ലിനിക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി കേളമ്പാക്കത്തെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പുതുച്ചേരി സ്വദേശിയായ എസ് സുഷ്മിതയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി സായ് ബാബാ കോവില്‍ സ്ട്രീറ്റില്‍ ക്ലിനിക്ക് നടത്തി വന്നിരുന്ന ഇവര്‍ നേരത്തെ നെല്ലിക്കുപ്പത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിച്ച് വരികയാണ്. ശനിയാഴ്ച സുഷ്മിതയെ കാണാനെത്തിയവരാണ് വാതില്‍ അടഞ്ഞുകിടക്കുന്ന വാതിലില്‍ ഏറെ നേരം മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തിയത്. പോസ്റ്റ് മോര്ട്ടിനും അനന്തര നടപടികള്‍ക്കുമായി മൃതദേഹം ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, തൊട്ടടുത്ത ആഡംബര ഹോട്ടലിലെ ജീവനക്കാരനുമായി സുഷ്മിതയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇയാളാണ് സുഷ്മിതയെ വീട്ടിലെത്തിക്കാറുള്ളതെന്നും ഇയാളെ സ്ഥിരമായി ക്ലിനിക്കില്‍ കാണാറുണ്ടായിരുന്നുവെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
തനിക്ക് വീട്ടാന്‍ കഴിയാത്ത കടമുണ്ടെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും വിവരമുണ്ട്. സുഷ്മിത ആത്മഹത്യാ പ്രവണതകള്‍ കാണിച്ചതോടെ കാമുകന് ഇവരെ സന്ദര്‍ശിക്കാനെത്തുന്നത് അവസാനിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഇയാളെ പലതവണ വിളിച്ചിരുന്നുവെരങ്കിലും ഫോണെടുക്കാന്‍ തയ്യാറാവാത്തതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications